2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

sanju ipl 2024

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി വലിയ മാറ്റങ്ങൾ തന്നെയാണ് ഫ്രാഞ്ചൈസികൾ വരുത്തിയിരിക്കുന്നത്. ഇതിൽ രാജസ്ഥാൻ റോയൽസ് ടീമാണ് വമ്പൻ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാജസ്ഥാൻ രാഹുൽ ദ്രാവിഡിനെ തിരികെ കൊണ്ടുവന്നിട്ടുണ്ട്.

ഇന്ത്യയെ ട്വന്റി20 ലോകകപ്പ് കിരീടം ചൂടിച്ചതിന് പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാനൊപ്പം കോച്ചായി എത്തിയിരിക്കുന്നത്. എന്നാൽ ഇതിനോടൊപ്പം മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി ഉണ്ടായി. രാഹുൽ ദ്രാവിഡ്‌ പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം രാജസ്ഥാൻ പുറത്തിറക്കിയിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വലിയ ചർച്ചാ വിഷയമായിരിക്കുന്നത്.

sanju wk

രാഹുൽ ദ്രാവിഡിന്റെ ഫോണിലേക്ക് നായകൻ സഞ്ജു സാംസൺ വിളിക്കുന്നതും, ദ്രാവിഡ് ഹലോ ക്യാപ്റ്റൻ എന്ന് സഞ്ജുവിനെ സംബോധന ചെയ്യുന്നതുമാണ് രാജസ്ഥാൻ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കേവലം നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു.

സഞ്ജു സാംസൺ തന്നെ ഇത്തവണയും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ഉണ്ടാവുമെന്നതിന് ഏറ്റവും വലിയ സൂചന തന്നെയാണ് ഈ വീഡിയോ. സഞ്ജു മറ്റ് ടീമുകളിലേക്ക് ചേക്കേറുമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ എല്ലാത്തിനും എതിരെയാണ് ഇപ്പോൾ വന്നിരിക്കുന്ന വീഡിയോ.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

ഇന്ത്യൻ ടീമിനെ ട്വന്റി20 ലോകകപ്പ് കിരീടം ചൂടിച്ച ആത്മവിശ്വാസത്തിലാണ് രാഹുൽ ദ്രാവിഡ് തിരികെ എത്തിയിരിക്കുന്നത്. അതിനാൽ രാഹുലും സഞ്ജു സാംസനും ഒന്നിക്കുമ്പോൾ രാജസ്ഥാൻ റോയൽസിന് കിരീടം സ്വന്തമാക്കാൻ ഒരുപാട് സാധ്യതകളാണ് 2025 ഐപിഎല്ലിലുള്ളത്. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സഞ്ജു ചെന്നൈ ടീമിലേക്ക് ചേക്കേറാൻ ആയിരുന്നു സാധ്യത. പക്ഷേ ചെന്നൈ ടീം ഇതേ സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നടത്തിയിരുന്നില്ല. ഇപ്പോൾ ഇതേ സംബന്ധിച്ച് വ്യക്തത വന്നിരിക്കുകയാണ്. സഞ്ജുവിനെ മറ്റൊരു ടീമിലേക്ക് വിടില്ല എന്ന് രാജസ്ഥാൻ ഉറപ്പു നൽകിയിരിക്കുന്നു.

എന്നിരുന്നാലും രാജസ്ഥാനിലേക്ക് മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തിരികെ എത്തുമ്പോൾ ഒരുപാട് വെല്ലുവിളികൾ മുൻപിലുണ്ട്. മുൻ പരിശീലകനായ കുമാർ സംഗക്കാരയുടെ നേതൃത്വത്തിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു രാജസ്ഥാൻ കഴിഞ്ഞ വർഷങ്ങളിൽ കാഴ്ചവച്ചത്. രാജസ്ഥാനെ ഐപിഎല്ലിന്റെ ഫൈനലിലടക്കം എത്തിക്കാൻ സംഗക്കാരയ്ക്ക് സാധിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ രാഹുൽ ദ്രാവിഡിലും വലിയ പ്രതീക്ഷ തന്നെയാണ് ആരാധകർ വെച്ചിരിക്കുന്നത്. യാതൊരു തരത്തിലും പ്രതീക്ഷയ്ക്ക് പിന്നിലേക്ക് പോകാൻ ആരാധകർ രാഹുൽ ദ്രാവിഡിനെയും സഞ്ജു സാംസനെയും സമ്മതിക്കില്ല.

Scroll to Top