കളി കഴിഞ്ഞ് എല്ലാവരും മടങ്ങി. പക്ഷേ സഞ്ചു സാംസണ്‍ മാത്രം നെറ്റ്സില്‍ പരിശീലനത്തില്‍. വീഡിയോ പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകന്‍

sanju samson net practice

2015 ലാണ് സഞ്ചു സാംസണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പക്ഷേ ഏഴു വര്‍ഷം കഴിയുമ്പോഴും വെറും 14 മത്സരങ്ങളില്‍ മാത്രമാണ് മലയാളി താരം കളിച്ചത്. സീനിയര്‍ താരങ്ങള്‍ വിശ്രമം എടുക്കുമ്പോഴും ആരെങ്കിലും പരിക്കേല്‍ക്കുമ്പോഴുമാണ് സഞ്ചു സാംസണ് ഇടം ലഭിക്കുന്നത്. മികച്ച പ്രകടനം നടത്തിയാലും അവഗണന മാത്രമാണ് അവശേഷിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ സഞ്ചുവിന് ഇടം ലഭിച്ചിരുന്നില്ലാ. എന്നാല്‍ കെല്‍ രാഹുലിനു പരിക്കേറ്റതോടെ സഞ്ചുവിന് ഇടം ലഭിച്ചിരുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇടം ലഭിക്കാന്‍ മികച്ച പ്രകടനം നടത്തണം. എന്നാല്‍ ഇതുവരെ സഞ്ചുവിന് പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിച്ചില്ലാ.

ഇപ്പോഴിതാ പരമ്പരയില്‍ അവസരം ലഭിച്ചില്ലെങ്കിലും എക്സ്ട്രാ പ്രാക്ടീസ് നടത്തുന്ന സഞ്ചു സാംസണിന്‍റെ വീഡിയോയാണ് മാധ്യമ പ്രവര്‍ത്തകന്‍ പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങള്‍ മത്സരം കഴിഞ്ഞു ടീം ബസില്‍ യാത്ര തിരിച്ചപ്പോള്‍ സഞ്ചു, നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം തുടര്‍ന്നു.

sanju with supporting staff

ഏകദേശം ഒരു മണിക്കൂറോളം ത്രോ ഡൗണ്‍ സ്റ്റാഫുമായി ബാറ്റിംഗ് പരിശീലനം സഞ്ചു നടത്തി. ബാറ്റിംഗ് പരിശീലനത്തിനു ശേഷമുള്ള സഞ്ചുവിന്‍റെ ഒരു മനോഹര പ്രവൃത്തിയും വിമല്‍ കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ചു. സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് വെള്ളം കൊടുത്തെങ്കിലും നീ ആദ്യം കുടിക്ക് എന്ന് പറഞ്ഞ് സന്തോഷപൂര്‍വ്വം നിരസിച്ചു. എന്നാല്‍ സ്റ്റാഫ് വീണ്ടും വെള്ളം നീട്ടിയതോടെ സഞ്ചു കുടിച്ചു. അതിനു ശേഷം ബോട്ടില്‍ സ്റ്റാഫിനായി വച്ചു നീട്ടി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഒടുവില്‍ പരിശീലനത്തിനു ശേഷം കാറിലാണ് സഞ്ചു യാത്ര തിരിച്ചത്.

Scroll to Top