എങ്ങനെ ഒരു ടി20 കളിക്കാമെന്നു സഞ്ചു സാംസണ്‍ കാണിച്ചു തന്നു. ഹൂഡക്ക് പിന്തുണ നല്‍കിയ തകര്‍പ്പന്‍ ഇന്നിംഗ്സ്

അയര്‍ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പരക്ക് അവസാനം കുറിച്ചു. ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ 4 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ട്, നിശ്ചിത 20 ഓവറില്‍ 221 ലെത്താനാണ് സാധിച്ചത്. ടോസ് നേടിയ ഹാര്‍ദ്ദിക്ക് പാണ്ട്യ, ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇഷാന്‍ കിഷനെ തുടക്കത്തിലേ നഷ്ടമായെങ്കിലും സഞ്ചു സാംസണും – ദീപക്ക് ഹൂഡയും ചേര്‍ന്ന് ഉയര്‍ത്തിയ റെക്കോഡ് കൂട്ടുകെട്ടിലൂടെ ഇന്ത്യ വമ്പന്‍ സ്കോറിലെത്തുകയായിരുന്നു. പതിവില്‍ നിന്നും വിത്യസ്തമായി റിസ്ക് എടുക്കാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്ന സഞ്ചു സാംസണെയാണ് കണ്ടത്.

sanju partnership

മറുവശത്ത് ആക്രമണ ബാറ്റിംഗ് അഴിച്ചുവിട്ട ദീപക്ക് ഹൂഡയെ സ്ട്രൈക്കില്‍ എത്തിക്കുക എന്ന ദൗത്യമായിരുന്നു സഞ്ചു. ഇന്നിംഗ്സ് നങ്കൂരമിട്ട് കളിച്ചപ്പോഴും സ്ട്രൈക്ക് റേറ്റ് താഴെതെ എങ്ങനെ ഒരു ടി20 കളിക്കണമെന്നാണ് സഞ്ചു ഇന്ന് കാണിച്ചു തന്നത്. 31 ബോളില്‍ 50 തികച്ച മലയാളി താരം, കരിയറിലെ ആദ്യ ഫിഫ്റ്റിയാണ് നേടിയത്. അരങ്ങേറ്റത്തിനു ശേഷം 7 വര്‍ഷത്തിനു ശേഷമാണ് മലയാളി താരത്തിന്‍റെ ബാറ്റില്‍ നിന്നും അര്‍ദ്ധസെഞ്ചുറി പിറന്നത്.

Picsart 22 06 28 22 25 48 144

42 പന്തില്‍ 9 ഫോറും 4 സിക്സും അടക്കം 77 റണ്‍സാണ് സഞ്ചു നേടിയത്. 183.33 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മറുവശത്ത് സെഞ്ചുറി നേടിയ ദീപക്ക് ഹൂഡയേക്കാള്‍ (182.46) സ്ട്രൈക്ക് ഉണ്ടെന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാവില്ലാ. മിഡില്‍ ഓഡറില്‍ ഒരു ടി20 ഇന്നിംഗ്സ് എങ്ങനെയാണ് കളിക്കേണ്ടത് എന്ന് സഞ്ചു സാംസണ്‍ കാണിച്ചു തന്നു.