സഞ്ജു ആദ്യ മത്സരം കളിക്കണോ :സന്തോഷ വാർത്തയുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായക ശ്രീലങ്കൻ പര്യടനം ആരംഭിക്കാൻ വെറും ദിവസങ്ങൾ മാത്രം അവശേഷിക്കേ ആരൊക്കെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുമെന്നതിലാണ് ക്രിക്കറ്റ്‌ ആരാധകരും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളും ചർച്ചകൾ സജീവമാക്കി മാറ്റുന്നത്. നിലവിൽ ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കുമെന്നും ആരാധകർ വിലയിരുത്തുന്നു. രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തുന്ന ടീം ഇന്ത്യയിലെ യുവതാരങ്ങൾക്കും ഒപ്പം നായകൻ ശിഖർ ധവാനും പരമ്പര വളരെ പ്രധാനമാണ്.

എന്നാൽ ഇന്ത്യൻ സ്‌ക്വാഡിലെ വിക്കറ്റ് കീപ്പർമാരായ മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ആരാകും അന്തിമ പ്ലെയിങ് ഇലവനിൽ ഇടം നേടുക എന്ന വിഷയത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം ലക്ഷ്മൺ.ആദ്യ ഏകദിന മത്സരം കളിക്കാനുള്ള ഇന്ത്യൻ ടീമിനെയും താരം തിരഞ്ഞെടുത്തു. “സഞ്ജു സാംസൺ എന്റെ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. അവന്റെ ഫോം വളരെ പ്രധാനമാണ് ഈ പരമ്പരകളിൽ. സഞ്ജു അവസരം വിനിയോഗിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് “ലക്ഷ്മൺ അഭിപ്രായം വിശദമാക്കി.

ലക്ഷ്മൺ പ്ലെയിങ് ഇലവൻ :ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ ) മനീഷ് പാണ്ഡെ, ഹാർദിക് പാണ്ട്യ,കൃനാൾ പാണ്ട്യ, ഭുവനേശ്വർ കുമാർ,ദീപക് ചഹാർ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ

എന്നാൽ മുൻ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ സഞ്ജയ്‌ മഞ്ജരേക്കർ സഞ്ജുവിനേക്കാൾ പരമ്പരയിൽ ഏറെ അവസരം ലഭിക്കേണ്ട താരം ഇഷാൻ കിഷനാണ് എന്നും അഭിപ്രായപെട്ടത് ഏറെ ചർച്ചയായി മാറിയിരുന്നു. ഐപിൽ പതിനാലാം സീസണിൽ 7 മത്സരങ്ങളിൽ നിന്നായി സഞ്ജു 277 റൺസ് നേടി