ജയിസ്വാളിനായി വൈഡ് തടഞ്ഞ സഞ്ജു. നിസ്വാർത്ഥതയിൽ അടിച്ചുകൂട്ടിയ 48 റൺസ്.

sanju selfness

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രാജസ്ഥാന്റെ മത്സരത്തിൽ ഒരു അവിസ്മരണീയ ഇന്നിങ്സ് തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇന്നിംഗ്സിലെ ആദ്യ ബോൾ മുതൽ കൊൽക്കത്തയെ അടിച്ചുതൂക്കിയ ജയസ്വാളിന് പിന്തുണയായി ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചു. ഒരുവശത്ത് ജയസ്വാൾ തകർക്കുമ്പോൾ, മറുവശത്ത് കൊൽക്കത്തൻ ബോളർമാരെ സെറ്റിലാവാൻ സമ്മതിക്കാത്ത തരത്തിലായിരുന്നു സഞ്ജു ക്രീസിൽ തുടർന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇത്തരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്നത്.

മത്സരത്തിൽ ജോസ് ബട്ലർ പൂജ്യനായി പുറത്തായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. ക്രീസിലെത്തിയ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കാൻ തന്നെയാണ് സഞ്ജു ശ്രമിച്ചത്. എത്രയും വേഗം 150 എന്ന വിജയലക്ഷ്യം മറികടക്കുക എന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. അതിനായി പവർപ്ലേ ഓവറുകളിൽ തന്നെ സഞ്ജു സാംസൺ ക്രീസിൽ അടി തുടങ്ങി. മത്സരത്തിൽ 29 പന്തുകളിൽ 48 റൺസാണ് രാജസ്ഥാൻ നായകൻ നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറീകളും 5 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു.

Fv3OfoGaAAEK80k

എന്നാൽ ഇതിനൊക്കെയുമപ്പുറം ജനഹൃദയങ്ങളിൽ ഇടംപിടിച്ച മറ്റൊരു സംഭവം ഉണ്ടായി. മത്സരത്തിന്റെ അവസാന സമയത്ത് 3 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. സഞ്ജുവായിരുന്നു ബോൾ സ്ട്രൈക്ക് ചെയ്യുന്നത്. എതിർ ക്രീസിൽ 94 റൺസുമായി ജെയിസ്വാൾ നിൽക്കുന്നു. അടുത്ത പന്തിൽ സിക്സർ നേടിയാൽ ജയിസ്വാളിന് സെഞ്ചുറി നേടാൻ സാധിക്കും എന്ന കൃത്യമായ കണക്കുകൂട്ടൽ സഞ്ജുവിന് ഉണ്ടായിരുന്നു. എന്നാൽ ഇത് തടയുന്നതിനായി ബോളർ സുയാഷ് ശർമ അവസാന പന്തിൽ ഒരു വൈഡ് എറിയാൻ ശ്രമിച്ചു. എന്നാൽ സഞ്ജു ഇത് അതിവിദഗ്ധമായി തടയുകയും ജെയിസ്വാളിന് അടുത്ത ഓവറിൽ സിക്സർ നേടി സെഞ്ചുറി പൂർത്തീകരിക്കാൻ അവസരം നൽകുകയും ചെയ്തു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Fv3OuvOagAA0xDQ

ഈ പന്ത് തടഞ്ഞതിനുശേഷം സഞ്ജു ജയസ്വാളിനോട് സിക്സർ നേടാൻ ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. നിമിഷങ്ങൾക്കകം തന്നെ സഞ്ജുവിന്റെ ഈ ആംഗ്യങ്ങൾ ആരാധക ഹൃദയങ്ങൾ കീഴടക്കുകയുണ്ടായി. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. 41 പന്തുകൾ അവശേഷിക്കവെയാണ് രാജസ്ഥാന്റെ വിജയം. അതിനാൽ തന്നെ നെറ്റ് റൺറേറ്റിൽ വലിയൊരു ഉയർച്ചയുണ്ടാക്കാൻ രാജസ്ഥാന് മത്സരത്തിൽ സാധിച്ചിട്ടുണ്ട്. ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകളുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Scroll to Top