അവൻ പാക് ടീമിലായിരുന്നേൽ ഇന്ന് അധോഗതി വന്നേനെ : പ്രശംസിച്ച് മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ദിനേശ് കാർത്തിക്കിനെ വാനോളം പുകഴ്ത്തി മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്. ദിനേശ് കാർത്തിക് പോലൊരു താരം ഇപ്പോൾ കരിയറിൽ നടത്തുന്നത് ആർക്കും തന്നെ ചെയ്യാൻ കഴിയാത്ത ഒരു ഗംഭീര റോളാണ് എന്നും ബട്ട് പുകഴ്ത്തി. ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി ഈ ഐപിഎല്ലിനു പിന്നാലെ തിരികെ ബാറ്റിങ് ഫോമിലേക്ക് എത്തിയ ദിനേശ് കാർത്തിക്ക് നിലവിൽ ടി :20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്ത ഫിനിഷർ കൂടിയാണ്. വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ടി :20യിൽ വെടിക്കെട്ട് 41 റൺസ് അടിച്ച ദിനേശ് കാർത്തിക്ക് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നു

ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിനായി തയാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും മികച്ച ഒരു റോളാണ് കാർത്തിക്ക് നിർവഹിക്കുന്നതെന്ന് പറഞ്ഞ സൽമാൻ ബട്ട് പാകിസ്ഥാനിൽ ആയിരുന്നേൽ ദിനേശ് കാർത്തിക്ക് ഇപ്പോൾ ഈ നിലയിലേക്ക് എത്തില്ല എന്നും വിശദമാക്കി.”എനിക്ക് ഉറപ്പുണ്ട് ദിനേശ് കാർത്തിക്ക് ഈ റോളില്‍ സൂപ്പർ ആയി തിളങ്ങും. അദ്ദേഹം ഭാഗ്യവശാല്‍, ജനിച്ചത് ഇന്ത്യയിലാണ് അത്‌ കൊണ്ട് തന്നെ അദ്ദേഹത്തിന് വീണ്ടും ഇത്തരം തിരിച്ചുവരവ് നടത്താൻ കഴിഞു.അയാള്‍ ഒരു പാകിസഥാന്‍ ക്രിക്കറ്റ്‌ താരമായിരുന്നുവെങ്കില്‍ ഈ പ്രായത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പോലും കാർത്തിക്കിന് കഴിയില്ല ” സൽമാൻ ബട്ട് അഭിപ്രായം വിശദമാക്കി

അതേസമയം ഇന്ത്യൻ ടീം യുവ കളിക്കാരുടെ മികവിനെ കുറിച്ചും ബട്ട് അഭിപ്രായം വ്യക്തമാക്കി. “ഇന്ത്യൻ ടീം യുവ കളിക്കാർ ഓരോ പരമ്പരക്ക്‌ ശേഷവും മെച്ചപെടുകയാണ്. അവർ എല്ലാം എല്ലാ കളിക്ക് ശേഷവും ബെറ്റർ ആയി ടീമിലെ സ്ഥാനം ലക്ഷ്യം വെക്കുകയാണ്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ് തുടങ്ങിയവരും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളാണ്. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഓരോ പരമ്പരയിലും മെച്ചപ്പെടുന്നു.” മുൻ പാക് താരം നിരീക്ഷിച്ചു