ഓസ്ട്രേലിയൻ മുൻ ഇതിഹാസവുമായി കമ്പയർ ചെയ്യരുതേ :റിഷാബ് പന്തിനെ പരിഹസിച്ച് സൽമാൻ ബട്ട്

IMG 20210813 174056

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാകാലവും ഓർത്തിരിക്കുന്ന അനേകം മനോഹര ഓർമകൾ സമ്മാനിച്ച് കഴിഞ്ഞു. നിലവിൽ നാലാം ടെസ്റ്റിൽ അധിപത്യം നേടുവാൻ 2 ടീമുകളും വാശിയോടെ പോരാടുമ്പോൾ മത്സരത്തിൽ ഒരിക്കൽ കൂടി പൂർണ്ണ നിരാശയായി മാറുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ബാറ്റിങ് നിരയാണ്. നായകൻ വിരാട് കോഹ്ലിയടക്കം എല്ലാ പ്രമുഖ ബാറ്റ്‌സ്മാന്മാരും ബാറ്റിങ്ങിൽ താളം കണ്ടെത്തുവാൻ വിഷമിക്കുമ്പോൾ എല്ലാ വിമർശനങ്ങളും നായകൻ കോഹ്ലിക്ക് എതിരെ മാത്രമല്ല. ഈ പരമ്പരയിൽ എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കരുത്തായി മാറും എന്നൊക്കെ വിശ്വസിച്ച റിഷാബ് പന്ത് ബാറ്റിങ്ങിൽ പക്ഷേ തന്റെ കരിയറിലെ തന്നെ മോശം ഫോമിൽ തുടരുകയാണ്. നാല് ടെസ്റ്റ്‌ മത്സരത്തിലും അതിവേഗം വിക്കറ്റ് നഷ്ടമാക്കി ഡ്രസിങ് റൂമിലേക്ക്‌ മടങ്ങുന്ന റിഷാബ് പന്തിനെയാണ് നമുക്ക് എല്ലാം കാണുവാൻ സാധിക്കുന്നത്. താരത്തിന്റെ മോശം ഷോട്ടുകളും ഒപ്പം അനാവശ്യ ആഗ്രക്ഷനും എല്ലാം ഇതിനകം രൂക്ഷ വിമർശനത്തിന് കാരണമായി കഴിഞ്ഞു.

എന്നാൽ താരത്തിന് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തുകയാണ് ഇപ്പോൾ മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്. മുൻപ് ഓസ്ട്രേലിയൻ ഇതിഹാസ വിക്കറ്റ് കീപ്പർ ഗിൽക്രിസ്റ്റിന് ഒപ്പം റിഷാബ് പന്തിനെ കമ്പയർ ചെയ്ത അഭിപ്രായത്തിൽ തെറ്റ് സംഭവിച്ചു എന്നും സൽമാൻ ബട്ട് വിശദമാക്കി. യാതൊരു ടെക്നിക്കും ഇല്ലാതെ ഷോട്ടുകൾ ഏറെ കളിക്കുന്ന റിഷാബ് പന്തിന്റെ ശൈലി അനാവശ്യം എന്നാണ് സൽമാൻ ബട്ടിന്റെ അഭിപ്രായം. റിഷാബ് പന്തിനെ ഒരിക്കലും ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യരുത് എന്നും ബട്ട് വ്യക്തമാക്കി.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“ആദം ഗിൽക്രിസ്റ്റ് എന്ന ഇതിഹാസ താരം പുറത്തെടുത്ത പകുതി മികവ് പോലും കാഴ്ചവെക്കുവാൻ റിഷാബ് പന്തിന് കഴിയുന്നില്ല. ഒരിക്കലും ഇംഗ്ലണ്ടിലെ ഈ സാഹചര്യങ്ങളിൽ മികവുള്ള പ്രകടനം പുറത്തെടുക്കുവാൻ റിഷാബ് പന്തിന് കഴിഞ്ഞില്ല. ഷോട്ടുകൾ കളിക്കും മുൻപ് ക്രീസിൽ നിലയുറപ്പിക്കാനാണ് താരം ശ്രദ്ധിക്കേണ്ടത്.ഇപ്പോയത്തെ ഈ ശൈലി മാറ്റാണം. ഒരിക്കലും ഈ ഒരു ടെക്നിക്ക് ഉപയോഗിച്ച് അദ്ദേഹത്തിന് മുൻപോട്ട് പോകുവാൻ സാധിക്കില്ല “ബട്ട് തന്റെ നിരീക്ഷണം വിശദമാക്കി

Scroll to Top