ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യ തോറ്റത് മനപ്പൂർവ്വമെന്ന് മുൻ പാക്കിസ്ഥാൻ താരം

സൗത്ത്ആഫ്രിക്കക്കെതിരേ ഇന്ത്യ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ഏറെ അവസാനമായി. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ പാക്കിസ്ഥാന് സെമി സാധ്യതകൾ ശക്തമായി നിലനിർത്തണമെങ്കിൽ ഇന്ത്യ സൗത്ത് ആഫ്രിക്കെതിരെ വിജയിക്കണമായിരുന്നു. എന്നാൽ സൗത്താഫ്രിക്ക ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

ഇപ്പോഴിതാ സൗത്ത് ആഫ്രിക്കെതിരെ ഇന്ത്യ തോറ്റത് മനപ്പൂർവമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയാണ് മുന്‍ പാക്കിസ്ഥാൻ നായകൻ സലീം മാലിക്. ഒരു പാക്കിസ്ഥാൻ മാധ്യമത്തിനോട് സംസാരിക്കുന്നതിനിടയിലാണ് മുൻ പാക് താരം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ലോകകപ്പിൽ പാകിസ്താന്റെ മുന്നേറ്റം ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും സലീം മാലിക് പറഞ്ഞു.

AP10 27 2022 000123B 0 1667059135635 1667059135635 1667059183585 1667059183585

“ഇന്ത്യ നന്നായി ഫീൽഡിങ് ചെയ്തിരുന്നെങ്കിൽ ഉറപ്പായും അവർ വിജയിക്കുമായിരുന്നു. ഫീൽഡിങ് വളരെ മോശമായിരുന്നു. അനായാസമായി ചെയ്യാവുന്ന അവസരങ്ങളാണ് ഇന്ത്യ പാഴാക്കിക്കളഞ്ഞത്.ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വൈരാഗ്യമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ
തുടക്കത്തിൽ കളി ജയിക്കാനുള്ള ആവേശം അവർക്കുണ്ടായിരുന്നു.

140338 yvojmfbawm 1587572614

ഇന്ത്യയുടെ ഫീൽഡിങ് പ്രകടനങ്ങൾ ശരാശരിയിലും
താഴെയായിരുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ ഇഷ്ടമല്ലെന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്.”- സലീം മാലിക് പറഞ്ഞു. നിലവിൽ മൂന്ന് കളികളിൽ നിന്നും രണ്ടു പോയിന്റുകളുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. സൗത്താഫ്രിക്കക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.