ഓർക്കുക ഇത് ഒരിക്കലും ലോകാവസാനമല്ല : ഇന്ത്യൻ വിജയത്തിൽ അതീവ സന്തോഷവാനായി സച്ചിൻ ടെണ്ടുൽക്കർ

ഓസീസ് മണ്ണിൽ പരമ്പര വിജയം  നേടി ചരിത്രം സൃഷ്ട്ടിച്ച  ഇന്ത്യൻ ക്രിക്കറ്റ്  ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്ത് .ടെസ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറായ 36 റൺസ്  പിറന്ന ആദ്യ  ടെസ്റ്റ് ഇന്നിംഗ്സ്  കൂടി  ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ചരിത്ര വിജയത്തിൽ സച്ചിൻ സന്തോഷം പങ്കുവെച്ചത്.

നമ്മൾ ഓർക്കുവാനും ഒപ്പം ലോകത്തോട് മുഴുവനും, ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും 36 റൺസ്  അല്ലെങ്കിൽ അതിൽ കുറവ് സ്‌കോർ ഏതെങ്കിലും അവസ്ഥയിൽ നേടുകയാണെങ്കിൽ , ഓർമ്മിക്കുക: അത് ഒരിക്കലും  ലോകാവസാനമല്ല. നിങ്ങളെ മുന്നോട്ട് നയിക്കാൻ  വേണ്ടി മാത്രമാണ് സ്പ്രിംഗ് പിന്നിലേക്ക് വലിയുന്നത്. വിജയിച്ചു കഴിഞ്ഞാൽ, ലോകം മുഴുവൻ  എഴുതിത്തള്ളിയപ്പോൾ ഒപ്പം നിന്നവരുമായി ആഘോഷിക്കാൻ നിങ്ങൾ മറക്കരുത്’. സച്ചിൻ ട്വിറ്ററിൽ കുറിച്ചു.