കോവിഡ് ബാധിതനായ സച്ചിൻ ആശുപത്രിയിൽ : പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

926933 sachinhospital

കൊവിഡ് ബാധിതനായ  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം സച്ചിൻ  തന്നെയാണ് ട്വിറ്ററിലൂടെ ഏവരെയും അറിയിച്ചത്. മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ നേരിയ രോഗ  ലക്ഷണങ്ങളെ തുടര്‍ന്ന് 
ഡോക്‌ടര്‍മാരുടെ  നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം  നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. താരത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടുവാൻ
യാതൊന്നും ഇല്ലായന്നാണ് ഇപ്പോൾ  ഡോക്ടർമാരുടെ സംഘം  വ്യക്തമാക്കുന്നത് .

“എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്കും എല്ലാ വിധ  സന്ദേശങ്ങള്‍ക്കും വളരെ  നന്ദി. ആരോഗ്യനിര്‍ദേശങ്ങളെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് ഞാന്‍  ഇപ്പോൾ ആശുപത്രിയില്‍  അഡ്‌മിറ്റായിരിക്കുകയാണ്. വൈകാതെ  ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങുവാൻ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത് . എല്ലാവരും ശ്രദ്ധിക്കുക സുരക്ഷിതരായിരിക്കുക”
സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു. 

ലോകകപ്പ് കിരീടനേട്ടത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സഹതാരങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും സച്ചിൻ തന്റെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു .നേരത്തെ മാർച്ച് ആദ്യ വാരം മുതൽ വേള്‍ഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമാണ്
ടൂര്‍ണമെന്‍റില്‍ കിരീടമുയര്‍ത്തിയത്.

റോഡ് സേഫ്റ്റി ടൂർണമെന്റിന്റെ ഭാഗമായ
നാല് ഇന്ത്യൻ താരങ്ങൾക്കാണ് കോവിഡ് സ്ഥിതീകരിച്ചത് .സച്ചിനൊപ്പം യൂസഫ് പത്താൻ ,ഇർഫാൻ പത്താൻ , ബദ്രിനാദ്
എന്നിവർക്കും കോവിഡ് സ്ഥിതീകരിച്ചു .
റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായാണ് വിമരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്തു .

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.
Scroll to Top