മുംബൈ ഇന്ത്യൻസില്‍ അവസരമില്ല ; മകന് ഉപദേശവുമായി അച്ഛൻ.

കഴിഞ്ഞ രണ്ട് ഐപിഎൽ സീസണിലും മുംബൈ ഇന്ത്യൻസ് ടീമിൻ്റെ ഭാഗമായിരുന്നു താരമാണ് സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. എന്നാൽ രണ്ടു സീസണിലും ഒരു മത്സരത്തിൽ പോലും അർജുന് കളിക്കാനായില്ല. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് അച്ഛനായ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ.

സച്ച് ഇൻ സൈറ്റ് എന്ന ഷോയിൽ സംസാരിക്കുന്നതിനിടയിലാണ് അർജുന് സച്ചിൻ ഉപദേശം നൽകിയത്. വളരെയധികം വിലപ്പെട്ട ഉപദേശം ആണ് ഇത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഈ വർഷം അർജുൻ കളിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നോ എന്നായിരുന്നു അവതാരകൻ്റെ ചോദ്യം.

images 2022 05 25T192945.563

“ഞാന്‍ എന്താണ് ചിന്തിക്കുന്നത്, അല്ലെങ്കില്‍ ഞാന്‍ എനിക്ക് എന്തു തോന്നുന്നുവെന്നതല്ല പ്രധാനം. സീസണ്‍ അവസാനിച്ചുകഴിഞ്ഞു. അര്‍ജുന്‍ അവന്റെ ഗെയിമിലാണ് ശ്രദ്ധിക്കേണ്ടത്. സെലക്ഷനെക്കുറിച്ച് ചിന്തിക്കാന്‍ പാടില്ല. മുംബൈ ടീമിന്റെ സെലക്ഷന്‍ കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ അവയെല്ലാം ടീം മാനേജ്മെന്റിനു വിടുകയാണ് ചെയ്യാറുള്ളത്.”- സച്ചിന്‍ പറഞ്ഞു.

images 2022 05 25T192951.987

30 ലക്ഷം രൂപയ്ക്ക് ആയിരുന്നു ഐപിഎൽ മെഗാ ലേലത്തിലൂടെ ഓൾറൗണ്ടറായ അർജുനെ മുംബൈ ടീമിലെത്തിച്ചത്. സച്ചിനാണ് മുംബൈ ഇന്ത്യൻസ് ടീമിൻ്റെ ഉപദേശകൻ. എന്നിട്ടും എന്തുകൊണ്ടാണ് തുടരെ രണ്ട് സീസണുകളിൽ താരത്തിന് അവസരം കിട്ടാതിരുന്നത് എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.