പൂജാരയെ വിമർശിക്കുന്നവർക്ക്‌ മറുപടിയുമായി സച്ചിൻ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

IMG 20210616 173328

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും വിശ്വസ്ത ബാറ്റ്‌സ്മാനാണ് ചേതേശ്വർ പൂജാര. മൂന്നാം നമ്പറിൽ തന്റെ കളി മികവാൽ ഏറെ ആരാധകരെ സൃഷ്ടിച്ച താരം എതിർ ടീമുകളുടെ പേടിസ്വപ്നം ആണ്. വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം കിവീസിനെതിരായ പോരാട്ടത്തിൽ കളിക്കാൻ ഇറങ്ങുമ്പോൾ പൂജാര തന്നെയാണ് പ്രധാന ശ്രദ്ധാകേന്ദ്രവും. സ്വിങ്ങ് ബൗളിംഗിന് ഏറെ അനുകൂല സാഹചര്യമായ ഇംഗ്ലണ്ടിൽ കിവീസ് ടീമിന് എതിരെ പൂജാര തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ബാറ്റിംഗ് പുറത്തെടുക്കും എന്നാണ് ആരാധകരും ഒപ്പം ഇന്ത്യൻ ടീം മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്.താരം ഇൻട്രാ സ്‌ക്വാഡ് മത്സരത്തിൽ കഴിഞ്ഞ ദിവസം മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

എന്നാൽ താരത്തിന്റെ ബാറ്റിംഗ് ശൈലി ഫൈനലിൽ ഇന്ത്യൻ ടീമിന് വളരെയേറെ തിരിച്ചടിയാകും എന്നുള്ള വിമർശനവും ശക്തമാണ്. ഓസ്ട്രേലിയൻ പരമ്പരയിൽ താരം ഒരറ്റത്ത് നിലയുറപ്പിക്കാൻ ഏറെ പന്തുകൾ കളിച്ചത് ചില ആരാധകരുടെ വിമർശനത്തിന് കാരണമായിരുന്നു. മുട്ടി മുട്ടി കളിക്കുന്ന താരമെന്ന ആക്ഷേപം മാറ്റുവാനായി പൂജാര എന്തൊക്കെ തരം ചെയിഞ്ച് വരുന്ന ഫൈനലിൽ തന്റെ ബാറ്റിങ്ങിൽ കാഴ്ചവെക്കും എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. പക്ഷേ പൂജാരക്ക് എതിരെയുള്ള ആക്ഷേപങ്ങൾ എല്ലാം തള്ളികളയുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സച്ചിൻ.പൂജാരയുടെ ടെസ്റ്റ് സ്ട്രൈക്ക് റേറ്റിനെ വിമർശിക്കുന്നവരെ സച്ചിൻ പരിഹസിച്ചു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“എന്റെ കാഴ്ചപാടിൽ പൂജാര വരുന്ന ഫൈനലിൽ തന്റെ ശൈലിയിൽ തന്നെ കളിക്കണം.നേരത്തെ ഓസ്ട്രേലിയൻ പരമ്പരയിൽ താരം എപ്രകാരമാണോ കളിച്ചത് അതാണ്‌ ഫൈനലിലും നമ്മൾ പ്രതീക്ഷിക്കുന്നത്.പൂജാര എന്താണോ ഇന്ത്യൻ ടീമിൽ ചെയ്യുന്നത് അതെല്ലാം വളരെ അഭിനന്ദനാർഹമാണ്. അവന്റെ ശൈലി ഒരു സൈഡിൽ നിലയുറപ്പിച്ച് കളിക്കുന്നതാണ്. അതിനാൽ കോഹ്ലി, രോഹിത്, പന്ത് അടക്കമുള്ളവർക്ക് ഏറെ പന്തുകൾ ആക്രമിച്ച് കളിക്കാനായി സാധിക്കുന്നു.ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിന്റെ അഭിഭാജ്യ ഘടകമാണ് പൂജാര “സച്ചിൻ വാചാലനായി.

Scroll to Top