ഈ പേര് ഓര്‍ത്തു വച്ചോളു എന്ന് സച്ചിന്‍. ശ്രീലങ്കയെ തോല്‍പിച്ച നമീബിയയെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ടി20 ലോകകപ്പ് സൂപ്പര്‍ 12 യോഗ്യത പോരാട്ടത്തില്‍ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചിരുന്നു. മത്സരത്തില്‍ നമീബിയ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 108 റണ്‍സിനു പുറത്തായി. 55 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നമീബിയ നേടിയത്.

വിജയത്തിനു ശേഷം നമീബിയയെ പ്രശംസിച്ച് ധാരാളം പേര്‍ എത്തി. ഈ പേര് ഓര്‍ത്തു വച്ചോളു എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുറിച്ചത്. സച്ചിന്‍റെ ട്വീറ്റിനു നായകന്‍ ഇറാസ്മസും മറുപടി പറഞ്ഞു.

ശ്രീലങ്കകും നെതര്‍ലണ്ടിനും യുഎഈക്കും ഒപ്പം ഗ്രൂപ്പ് A യിലാണ് നമീബിയ. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുക