ഐപിഎൽ സൂപ്പർ ടീമുമായി സച്ചിൻ : കോഹ്ലിക്കും രോഹിത്തിനും സ്ഥാനമില്ല

Picsart 22 05 31 11 46 57 096 scaled

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന് അത്യന്തം ആവേശകരമായ അവസാനം. നിർണായക ഫൈനലിൽ രാജസ്ഥാൻ റോയൽസ് ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഹാർദിക്ക് പാണ്ട്യയും സംഘവും കന്നി സീസണിൽ തന്നെ ഐപിൽ കിരീടം നേട്ടം സ്വന്തമാക്കിയത്. സീസണിൽ ഉടനീളം അനേകം അത്ഭുത പ്രകടനങ്ങൾക്കാണ് ക്രിക്കറ്റ്‌ ലോകം സാക്ഷിയായത് എങ്കിൽ ചില സൂപ്പർ താരങ്ങളുടെ മോശം ഫോമും ചർച്ചയായി മാറിയിരുന്നു. സൂപ്പർ താരങ്ങൾ പലരും നിരാശ മാത്രം സമ്മാനിച്ചപ്പോൾ എല്ലാവരിലും അത്ഭുതം മാത്രം സൃഷ്ടിച്ച യുവ പേസർമാരും തിലക് വർമ്മ അടക്കം ബാറ്റര്‍മാരും പ്രശംസ നേടി കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ഐപിൽ 2022ലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി തന്റെ ബെസ്റ്റ് പ്ലേയിംഗ്‌ ഇലവനുമായി എത്തുകയാണ് ഇതിഹാസ താരം സച്ചിൻ. പ്രമുഖ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരെ ഒഴിവാക്കിയ സച്ചിൻ മലയാളി താരമായ സഞ്ജു സാംസണിനെ പോലും തന്റെ ടീമിലേക്ക് ഉൾപെടുത്തിയില്ല. തങ്ങളുടെ ഐപിൽ കരിയറിലെ മോശം സീസണിനാണ് രോഹിത് ശർമ്മയും കോഹ്ലിയും സാക്ഷിയായത് എങ്കിൽ സീനിയർ താരമായ ശിഖർ ധവാനെ സച്ചിൻ ടീമിൽ ഉൾപ്പെടുത്തി.സീസണിൽ ഓറഞ്ച് ക്യാപ്‌ 800ലധികം റൺസ്‌ അടിച്ചുകൂട്ടി സ്വന്തം പേരിലാക്കിയ ബട്ട്ലർക്ക് ഒപ്പമാണ് ശിഖർ ധവാൻ ഓപ്പൺ ചെയ്യുകയെന്നും സച്ചിൻ പറഞ്ഞു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
c2954dc7 6de4 4c6e ad06 a9783091bea6

“15 ഇന്നിങ്സിൽ നിന്നും 616 റൺസാണ് ലക്ക്നൗ ക്യാപ്റ്റൻ രാഹുൽ നേടിയത്. അദ്ദേഹം എന്റെ ടീമിലെ നമ്പർ 3ലാണ് എത്തുക.എന്റെ നാലാം നമ്പർ ഹാർഥിക്ക് പാണ്ട്യയാണ്. ചില പ്രധാന ഇന്നിങ്സുകൾ അദ്ദേഹം ഈ നമ്പറിൽ കളിച്ചു. അസാധ്യമായ ബാറ്റിങ് പവറുള്ള താരമാണ് ഹാർദിക്ക്.” സച്ചിൻ അഭിപ്രായപ്പെട്ടു. ഹാർദിക്ക് പാണ്ട്യയെ തന്നെയാണ് സച്ചിൻ ടീമിന്റെ ക്യാപ്റ്റനാക്കിയതും മിഡിൽ ഓവറിൽ ഡേവിഡ് മില്ലർ, ലിവിങ്സ്റ്റൻ എന്നിവർ എത്തുമ്പോൾ ദിനേശ് കാർത്തിക്കാണ് ടീമിലെ ഫിനിഷർ.

feb6ad47 f0e6 4341 b2e7 d7754614564d

സച്ചിൻ ഐപിൽ 2022 പ്ലേയിംഗ് ഇലവൻ : Jos Buttler, Shikhar Dhawan, KL Rahul, Hardik Pandya (captain), David Miller, Liam Livingstone, Dinesh Karthik, Rashid Khan, Mohammed Shami, Jasprit Bumrah, Yuzvendra Chahal. 

Scroll to Top