സൗത്താഫ്രിക്കയെ എങ്ങനെ തോൽപ്പിക്കാം :ഉപദേശം നൽകി സച്ചിൻ

20211221 125007

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരക്കായിട്ടാണ്. മൂന്ന് മത്സര ടെസ്റ്റ്‌ പരമ്പരയിലെ എല്ലാ മത്സരവും ജയിക്കാൻ തന്നെയാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നതെങ്കിൽ നാട്ടിലെ ടെസ്റ്റ്‌ പരമ്പര നഷ്ടമാക്കാൻ ഒരിക്കലും തന്നെ സൗത്താഫ്രിക്കൻ സംഘവും ആഗ്രഹം കാണിക്കില്ല. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ഈ ടെസ്റ്റ്‌ പരമ്പരയിലെ ഓരോ മത്സരവും തന്നെ ടൂർണമെന്റിന്‍റെ വിധി കൂടി നിർണയിക്കും.

എന്നാൽ വിദേശ ടെസ്റ്റ്‌ പരമ്പരകളിൽ അടുത്തിടെ ഏറെ മികച്ച പ്രകടനം ആവർത്തിക്കുന്ന കോഹ്ലിക്കും ടീം ഇന്ത്യക്കും തന്നെയാണ് ഇപ്പോൾ മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും തന്നെ ഏറ്റവും അധികം വിജയസാധ്യതകൾ നൽകുന്നതെങ്കിലും സൗത്താഫ്രിക്കൻ ടീം പേസ് പട സ്വിങ്ങും ബൗൺസുമുള്ള പിച്ചകളിൽ അവർ അപകടകാരികളാണ്.

എന്നാൽ നിർണായക സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരയിൽ ജയിക്കാനുള്ള ചില ഉപദേശങ്ങൾ നൽകുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ. ജസ്‌പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ഇക്കഴിഞ്ഞ നാല് വർഷകാലമായി ഏറെ സ്ഥിരതയാർന്ന പ്രകടനം നടത്തുമ്പോൾ ബാറ്റിങ് നിരയാണ് എല്ലാവിധ ആശങ്ക സൃഷ്ടിക്കുന്നത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

കൂടാതെ സീനിയർ ബാറ്റ്‌സ്മാന്മാരായ പൂജാര, രഹാനെ എന്നിവരുടെ മോശം ബാറ്റിംഗ് ഫോമും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെയും ഏറെ അലട്ടുന്നുണ്ട്. അതേസമയം ഇന്ത്യൻ ടീം ബാറ്റ്‌സ്മാന്മാർക്ക് എല്ലാം തന്നെ പേസും സ്വിങ്ങും കൂടുതലായുള്ള പിച്ചുകളിൽ തിളങ്ങാനായി ഉപദേശം നൽകുകയാണ് സച്ചിൻ. ഫ്രണ്ട് ഫുട്ടിൽ ഇന്ത്യൻ ടീം ബാറ്റ്‌സ്മാന്മാർ ശ്രമിക്കണമെന്നാണ് സച്ചിന്റെ അഭിപ്രായം.

“ഇന്ത്യൻ ടീം അടക്കം സൗത്താഫ്രിക്കയിൽ കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവിടെ അറ്റാക്കിങ് ശൈലിയിൽ റൺസ്‌ അടിച്ചെടുക്കുക എളുപ്പമല്ല.അതിനാൽ തന്നെ പ്രതിരോധത്തിലൂടെ പതിയെ ഒരു ഇന്നിങ്സ് പടുത്തുയർത്താൻ ഇന്ത്യൻ ടീം ബാറ്റിങ് നിര ശ്രമിക്കണം. കൂടാതെ ഫ്രണ്ട് ഫൂട്ട് പ്രതിരോധം പ്രധാനമാണ്. ”

”ഞാൻ അത്‌ എക്കാലവും പറയാറുണ്ട്. മുൻ കാല്‍ പ്രതിരോധം 25 ഓവർ സമയം വരെ നമ്മൾ ക്രീസിൽ എത്തുമ്പോൾ വളരെ നിർണായകമാണ്. ഫ്രണ്ട് ഫൂട്ട് പ്രതിരോധത്തിൽ ശ്രദ്ധിച്ചാൽ മാത്രമേ സ്വിങ്ങും ബൗൺസും നേരിടാൻ സാധിക്കൂ “സച്ചിൻ അഭിപ്രായപ്പെട്ടു. സൗത്താഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ ഇന്ത്യന്‍ താരം കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1161 റണ്‍സ്

Scroll to Top