സച്ചിന്റെ കരിയറിലെ പ്രധാന നഷ്ടങ്ങൾ ഇതൊക്കെയാണ് :തുറന്ന് പറഞ്ഞ് മാസ്റ്റർ ബ്ലാസ്റ്റർ

ക്രിക്കറ്റ്‌ ചരിത്രത്തിൽ സച്ചിൻ എന്ന ഇതിഹാസ താരം എത്തിപ്പിടിക്കാത്ത ബാറ്റിംഗ് റെക്കോർഡുകൾ വളരെ ചുരുക്കമാണ്. മിക്ക അപൂർവ്വ ക്രിക്കറ്റ്‌ റെക്കോർഡും തന്റെ പേരിൽ കുറിച്ചിട്ട ആ പത്താം നമ്പറുകാരൻ ക്രിക്കറ്റിന്റെ ദൈവമെന്ന് ഏവരാലും ഖ്യാതി നേടിയത് ഈ സ്വപ്നതുല്യ നേട്ടങ്ങളാലാണ്.പക്ഷേ സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ടങ്ങളെ കുറിച്ചാണിപ്പോൾ ക്രിക്കറ്റ്‌ ലോകം ചർച്ച ചെയ്യുന്നത് എല്ലാം തന്നെ ക്രിക്കറ്റിൽ നേടിയെങ്കിലും സച്ചിന്റെ പ്രധാന നഷ്ടങ്ങൾ രണ്ട് താരങ്ങളെ കുറിച്ചോർത്താണ്.

സച്ചിന്റെ ഐതിഹാസിക കരിയറിലും ഒപ്പം വ്യക്തി ജീവിതത്തിലും വളരെ ഏറെ സ്വാധീനം ചെലുത്തിയ താരമാണ് മുൻ ഇതിഹാസ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌ക്കർ.പക്ഷേ സുനിൽ ഗവാസ്‌ക്കർ എന്ന താരത്തിനൊപ്പം ഇതുവരെ ക്രിക്കറ്റ്‌ കളിക്കുവാൻ കഴിയാഞ്ഞതിൽ സച്ചിന് ഏറെ വിഷമമുണ്ട്. സച്ചിൻ ക്രിക്കറ്റിൽ അരങ്ങേറുന്നതിന് രണ്ട് വർഷങ്ങൾ മുൻപേ ഗാവാസ്‌ക്കർ ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി വിരമിച്ചിരുന്നു.ഇന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി സച്ചിൻ ഇതിനെ കാണുന്നുണ്ട്.

കൂടാതെ സച്ചിൻ ഏറെ ആരാധിക്കുന്ന മറ്റൊരു ക്രിക്കറ്റ്‌ താരമാണ് വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ്. ഒരിക്കൽ പോലും അദ്ദേഹത്തിനെതിരെ കളിക്കുവാൻ സച്ചിന് കഴിഞ്ഞിട്ടില്ല തന്റെ കുട്ടിക്കാല ഹീറോയായ വിവിയൻ റിച്ചാർഡ്‌സ് എതിരെ ഒരു മത്സരത്തിൽ പോലും കളിക്കുവാൻ കഴിയാതെ വന്നത് സച്ചിന്റെ കരിയറിലെ നിർഭാഗ്യം എന്നാണ് ആരാധകരുടെയും അഭിപ്രായം.

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് അംഗവുമായിരുന്നു സച്ചിൻ. 2002-ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാൻ ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും ഒപ്പം മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും സച്ചിനെ തന്നെ തിരഞ്ഞെടുത്തു.