സഞ്ജു നിസ്വാർത്ഥനായ ക്രിക്കറ്റ് താരം. പ്രശംസയുമായി മുൻ താരം

images 37

ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് നയിച്ചത് മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത് ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് സഞ്ജുവും കൂട്ടരും ഇത്തവണ ഐപിഎല്ലിൽ നിന്നും മടങ്ങിയത്. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.


ഇത്തവണ 146.79 സ്ട്രൈക്ക് റേറ്റിൽ, 28.62 ശരാശരിയിൽ 458 റൺസാണ് സഞ്ജു നേടിയത്. എന്നാൽ താരത്തിൻ്റെ ഈ പ്രകടനം ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഹായിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബ കരീം.

images 38


“ഇക്കുറി സഞ്ജു സ്വയം മാറിയിരിക്കുന്നു. അവനൊരു നിസ്വാർത്ഥനായ ക്രിക്കറ്റ് കളിക്കാരനാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്തികൊണ്ട് റൺസ് സ്കോർ ചെയ്യാനും മികച്ച ബൗളർമാരെ ആക്രമിച്ച് കളിക്കാനുമാണ് അവൻ ശ്രമിച്ചത്.

images 36

അതില്‍ അവൻ പല മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു.വലിയ അവസരങ്ങളിൽ റൺസ് നേടുവാൻ അവന് സാധിച്ചിട്ടില്ലയെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അവൻ്റെ ബാറ്റിങിൽ മികവും ടൈമിങുമുണ്ട്. ക്യാപ്റ്റൻസി ലഭിച്ചതോടെ സഞ്ജുവിൻ്റെ ബാറ്റിങ് മെച്ചപ്പെട്ടു. ഇപ്പോൾ കൂടുതൽ സ്ഥിരതയുള്ള ബാറ്റ്സ്മാനായി അവൻ മാറിയിരിക്കുന്നു.”-സബ കരിം പറഞ്ഞു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top