അരങ്ങേറ്റത്തില്‍ മുട്ടികളി. നാണക്കേടുമായി റുതുരാജ് ഗെയ്ക്വാദ്.

ruturaj gaikwad odi debut

സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മുന്നില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് പ്രോട്ടീസ് ഉയര്‍ത്തിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ഡേവിഡ് മില്ലറുടേയും (75) ക്ലാസന്‍റെയും (74) അര്‍ദ്ധസെഞ്ചുറി പ്രകടനത്തിലൂടെയാണ് മികച്ച സ്കോറിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ സൗത്താഫ്രിക്കന്‍ ബോളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്‍റെയും ശിഖാര്‍ ധവാന്‍റെയും വിക്കറ്റിനു ശേഷം റുതുരാജ് ഗെയ്ക്വാദ് – ഇഷാന്‍ കിഷന്‍ ജോഡിയാണ് ക്രീസില്‍ ഉണ്ടായിരുന്നത്. അരങ്ങേറ്റ മത്സരം കളിക്കുന്ന റുതുരാജ് ഗെയ്ക്വാദിനു അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ സാധിച്ചില്ലാ.

നേരിട്ട 11ാം പന്തിലാണ് റുതുരാജ് ആദ്യ റണ്‍സ് നേടുന്നത്. മത്സരത്തില്‍ 42 പന്തില്‍ 1 ഫോറടക്കം 19 റണ്ണാണ് താരം നേടിയത്. 17ാം ഓവറില്‍ ഗെയ്ക്വാദ് പുറത്താകുമ്പോള്‍ ഇന്ത്യയുടെ ആവശ്യമായ റണ്‍ റേറ്റ് 8.5 റണ്‍സ് പിന്നിട്ടിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ 40 ലധികം പന്തുകള്‍ നേരിട്ട താരത്തില്‍ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇന്ത്യന്‍ ലിസ്റ്റില്‍ റുതുരാജ് ഗെയ്ക്വാദ് രണ്ടാമതായി. 45.23 സ്ട്രൈക്ക് റേറ്റിലാണ്. 1999 ല്‍ അരങ്ങേറ്റം നടത്തിയ ദേവംഗ് ഗാന്ധിയുടെ പേരിലാണ് ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ്. ആ മത്സരത്തില്‍ ഓപ്പണിംഗില്‍ ഇറങ്ങിയ താരം 67 പന്തില്‍ 30 റണ്‍സാണ് അടിച്ചത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top