ആഘോഷത്തിനിടയില്‍ എന്‍റെ ഉള്ളിലെ ഡേവിഡ് വാര്‍ണര്‍ പുറത്തു വന്നു ; അശ്വിന്‍

R Ashwin player of the match scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫിലേക്ക് യോഗ്യത നേടി. ലീഗിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം അനായാസം രാജസ്ഥാന്‍ മറികടന്നു. ടോപ്പ് 2 വില്‍ പ്രവേശിച്ച രാജസ്ഥാന്‍റെ എതിരാളി ഗുജറാത്ത് ടൈറ്റന്‍സാണ്.

ചേസിങ്ങില്‍ പതിവില്‍ നിന്നും വിത്യസ്തമായി ഫിനിഷര്‍ റോളിലാണ് രവിചന്ദ്ര അശ്വിന്‍ കളിച്ചത്. അഞ്ചാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തിയ താരം 23 പന്തില്‍ 40 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ വിക്കറ്റുകള്‍ വീണപ്പോള്‍ ക്രീസില്‍ എത്തിയ താരം അതി മനോഹരമായി രാജസ്ഥാനെ 2018 നു ശേഷം പ്ലേയോഫ് എന്ന സ്വപനത്തിലേക്ക് നയിച്ചു. ബോളിംഗിലും ഇന്ത്യന്‍ താരം തിളങ്ങിയിരുന്നു. നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഒരു വിക്കറ്റ് നേടിയത്. ആദ്യ ഓവറില്‍ 16 റണ്‍സ് വഴങ്ങിയ ശേഷമായിരുന്നു താരത്തിന്‍റെ തിരിച്ചു വരവ്വ്

ashwin

” മില്യന്‍ ഡോളര്‍ നിമിഷമാണിത്. ഇന്ന് ഈ രാത്രി ഞങ്ങൾ കളി ജയിച്ചു എന്നത് പ്രധാനമാണ്. റൗണ്ട് മത്സരങ്ങള്‍ക്ക് വിജയത്തോടെ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞു. ടൂർണമെന്റിന് മുമ്പ് ആശയവിനിമയം വളരെ വ്യക്തമായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങളിൽ ജോലി ചെയ്യേണ്ടിവന്നു. ടീം മാനേജ്‌മെന്റ് എന്റെ റോൾ എന്താണെന്ന് പറഞ്ഞിരുന്നു. പ്രാക്ടീസ് മത്സരങ്ങളില്‍ ഞാന്‍ ഓപ്പണറായിരുന്നു. ഡെത്തില്‍ അല്ലാ പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യണമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ”

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

വൈകാരികമായ സെലിബ്രേഷനും അശ്വിന്‍ നടത്തിയിരുന്നു. ചാടി ഉയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ബാഡ്ജില്‍ കൂറേ തവണ തൊട്ടായിരുന്നു അശ്വിന്‍റെ ആഘോഷം. അതിനേ പറ്റിയും താരം മനസ്സ് തുറന്നു. ”ഞാൻ കളിക്കുന്ന എല്ലാ ഫ്രാഞ്ചൈസികൾക്കും വേണ്ടി എന്റെ മികച്ച ഗെയിം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബഹുമാനത്തിന്റെ അടയാളമാണ്. ഞങ്ങൾ പ്ലേ ഓഫിൽ എത്തിയതിൽ സന്തോഷം. ആഘോഷത്തിനിടെ എന്‍റെ ഉള്ളിലെ ഡേവിഡ് വാര്‍ണര്‍ പുറത്തു വന്നു ” അശ്വിന്‍ പറഞ്ഞു നിര്‍ത്തി.

Scroll to Top