വിന്‍ഡീസ് താരത്തിന്‍റെ കൂറ്റന്‍ സിക്സ്. സഹതാരം തലയില്‍ കൈവച്ചുപോയി

ഐസിസി ടി20 ലോകകപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ കൂറ്റന്‍ സിക്സുമായി വിന്‍ഡീസ് താരം റൊവ്മാന്‍ പവല്‍. സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്.

ഇന്നിംഗ്സിന്‍റെ അവസാന ഓവറിലാണ് റൊവ്മാന്‍ പവലിന്‍റെ കൂറ്റന്‍ സിക്സ് പിറന്നത്. 104 മീറ്റര്‍ സിക്സ് കണ്ട സഹതാരം അകീല്‍ ഹൊസൈനും അമ്പരന്നു. സിക്സ് കണ്ട അകീല്‍ ഹൊസൈന്‍ തലയില്‍ കൈവച്ചു പോയി

21 ബോളില്‍ 28 റണ്‍സാണ് പവര്‍ സ്കോര്‍ ചെയ്തത്. അകീല്‍ ഹൊസൈനുമായി (23) 49 റണ്‍സ് കൂട്ടിചേര്‍ക്കുകയും ചെയ്തു.