രോഹിതിന്റെ ടെസ്റ്റ്‌ കരിയർ അവസാനിച്ചു. അതവൻ മനസിലാക്കണം. മുൻ ഓസീസ് താരം പറയുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ കാലം അവസാനിച്ചു എന്ന് ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ചവച്ചത് . രോഹിത്തിന് പരമ്പരയിൽ കേവലം 31 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ടെസ്റ്റ് ക്രിക്കറ്റിൽ വളരെ മോശം പ്രകടനങ്ങളിലൂടെയാണ് രോഹിത് സഞ്ചരിക്കുന്നത്.

കഴിഞ്ഞ 15 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10.93 എന്ന ശരാശരിയിൽ 164 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് സ്വന്തമാക്കാനായത്. ഇതിനുശേഷമാണ് ഇപ്പോൾ ബ്രാഡ് ഹോഗ് രംഗത്ത് എത്തിയിരിക്കുന്നത്.

“ടെസ്റ്റിലെ രോഹിത് ശർമയുടെ കാലം അവസാനിച്ചു എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മുൻപോട്ട് നീങ്ങേണ്ടതുണ്ട്. കഴിഞ്ഞ 6-7 മത്സരങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ വളരെ പരിതാപകരമായ പ്രകടനങ്ങളാണ് രോഹിത് കാഴ്ചവെച്ചിട്ടുള്ളത്. പലപ്പോഴും രോഹിത്തിന് തന്റെ വിക്കറ്റ് നഷ്ടമായത് ബോൾഡായാണ്. ചില സമയങ്ങളിൽ ഓപ്പണർ ആയിരുന്നിട്ട് കൂടി എൽബിഡബ്ല്യു ആയി രോഹിത് മടങ്ങുകയുണ്ടായി. ഒരു ബാറ്ററെ സംബന്ധിച്ച് തന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇത്തരത്തിലുള്ള പുറത്താകലുകൾ അംഗീകരിക്കാൻ സാധിക്കില്ല.”- ബ്രാഡ് ഹോഗ് പറയുന്നു.

392561

“നിലവിലെ രോഹിത്തിന്റെ ഫോം ഇന്ത്യൻ ടീമിലടക്കം നിരാശ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിത് മാറിനിന്നത് ഒരു മോശം തീരുമാനമായി ഞാൻ കാണുന്നില്ല. മെൽബൺ ടെസ്റ്റ് മത്സരത്തിൽ തന്നെ രോഹിത് ഇത്തരത്തിൽ പ്ലെയിങ് ഇലവനിൽ നിന്ന് മാറിനിൽക്കണമായിരുന്നു. ആ മത്സരത്തിൽ ഗില്ലിനെയായിരുന്നു രോഹിത് പിന്തുണയ്ക്കേണ്ടത്. എന്നാൽ ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോൾ അവന് ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു.”- ഹോഗ് കൂട്ടിച്ചേർത്തു.

“ഏകദിന ക്രിക്കറ്റിൽ കുറച്ചുകൂടി ആക്രമണപരമായ സമീപനം രോഹിത്തിന് പുലർത്താൻ സാധിക്കും. മാത്രമല്ല അവന് അവിടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ രോഹിത് ശർമയെ സംബന്ധിച്ച് പ്രായമെന്നത് ഇപ്പോൾ ഒരു ഫാക്ടറായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ വളരെ മനോഹരമായി കരിയറാണ് അവന് ഉണ്ടായിരുന്നത്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അത് വളരെ ഉയരത്തിൽ നിന്ന് തന്നെ അവന് അവസാനിപ്പിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ഹോഗ് പറഞ്ഞുവയ്ക്കുന്നു.

Previous articleസച്ചിനെ മലർത്തിയടിച്ച് ഇംഗ്ലണ്ടിന്റെ ആ യുവതാരം. മുൻ ഓസീസ് താരത്തിന്റെ വിലയിരുത്തൽ.