രോഹിതിന്റെ ആ ചാണക്യതന്ത്രമാണ് വിജയകാരണം – അശ്വിന്‍

rohit sharma and rishab pant

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. മത്സരത്തിൽ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമയുടെ തന്ത്രപരമായ ചില നീക്കങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മത്സരശേഷം പറയുകയുണ്ടായി.

അശ്വിനും ജഡേജയും ബുംറയും ചേർന്നായിരുന്നു ബംഗ്ലാദേശിനെ മത്സരത്തിൽ എറിഞ്ഞിട്ടത്. ഈ വിജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് അശ്വിൻ രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് അശ്വിനെയായിരുന്നു. പരമ്പരയിൽ 11 വിക്കറ്റുകളും 112 റൺസും അശ്വിൻ സ്വന്തമാക്കുകയുണ്ടായി. “ഈ മത്സരത്തിൽ വിജയം സ്വന്തമാക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ കാര്യമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രീതിയിൽ ചിന്തിച്ചാൽ ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ വിജയമാണ്. ഇന്നലെ ഞങ്ങൾക്ക് ബംഗ്ലാദേശിനെ പൂർണ്ണമായി പുറത്താക്കാൻ സാധിച്ചു. അതിനുശേഷം രോഹിത് ശർമയ്ക്ക് കൃത്യമായ ഒരു തന്ത്രം ഉണ്ടായിരുന്നു. അവസാന ഇന്നിംഗ്സിൽ അവർക്കെതിരെ 80 ഓവറുകളെങ്കിലും ബോൾ എറിയാൻ ലഭിക്കണം എന്നായിരുന്നു രോഹിത് പറഞ്ഞത്. 230 റൺസിന് ഞങ്ങൾ ആദ്യ ഇന്നിങ്സിൽ പുറത്തായാലും അത് രോഹിത്തിന് ഒരു പ്രശ്നമായിരുന്നില്ല. അതുകൊണ്ടാണ് ആദ്യ ബോൾ മുതൽ ഞങ്ങൾ ആക്രമണം അഴിച്ചുവിട്ടത്.”- അശ്വിൻ പറയുന്നു.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

മത്സരത്തിൽ പിച്ചിൽ നിന്ന് പ്രയാസകരമായ ചില സംഭവങ്ങളുണ്ടായി എന്ന് അശ്വിൻ പറയുകയുണ്ടായി. ഈ സമയത്തും രോഹിത് നായകൻ എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് എന്ന് അശ്വിൻ കൂട്ടിച്ചേർക്കുന്നു. “ഇവിടെ പഴയ ബോളിനേക്കാൾ പുതിയ ബോളിലാണ് ആനുകൂല്യങ്ങൾ ബോളർമാർക്ക് ലഭിച്ചിട്ടുള്ളത്. ഇവിടെ ബോളർമാർക്ക് കൂടുതലായി സ്പിൻ ചെയ്യാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു താളത്തിൽ തുടരാനാണ് ഞാൻ മത്സരത്തിൽ ശ്രമിച്ചത്.”- അശ്വിൻ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സ് 50 റൺസ് വിട്ടുനൽകി 3 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. അശ്വിനൊപ്പം ജഡേജയും ഇന്ത്യക്കായി മികവ് പുലർത്തിയിരുന്നു. 34 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിച്ചു. ഒപ്പം ബുമ്രയും മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഒരു ചരിത്രവിജയം തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. സമനിലയിലാവും എന്ന് ഉറപ്പായ മത്സരമാണ് ഇന്ത്യ ശക്തമായ നിലയിൽ തിരിച്ചുപിടിച്ചിരിക്കുന്നത്.

Scroll to Top