ചെപ്പോക്കിൽ ഹിറ്റായി ഹിറ്റ്മാൻ : താരം നേടിയത് അപൂർവ്വ റെക്കോർഡുകൾ

ചെപ്പോക്കിലെ ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം   ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം യഥാർത്ഥ സ്റ്റാറായത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ .ആദ്യ ദിനം തന്നെ കുത്തിത്തിരിഞ്ഞ ചെപ്പോക്കിലെ സ്പിൻ വിക്കറ്റിൽ രോഹിത് അനായാസം റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യൻ ടീം ഒന്നാം  ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്തിട്ടുണ്ട് .

ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മ 231 പന്തിൽ 18 ഫോറും 2 സിക്സും അടക്കം 161 റൺസ് നേടി .താരത്തിന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പ്രകടനമാണിത് .ചെപ്പോക്കിൽ ഇന്നലെ ഒട്ടനവധി റെക്കോർഡുകളും രോഹിത് സ്വന്തം പേരിൽ കുറിച്ചിട്ടു .

ടെസ്റ്റിലും ഇംഗ്ലണ്ട്  ക്രിക്കറ്റ് ടീമിനെതിരെ സെഞ്ച്വറി നേടിയതോടെ നാല് അന്താരാഷ്ട്ര രാജ്യങ്ങൾക്ക്  എതിരെ മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ് ,ഏകദിനം ,ടി:20)സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റെർ എന്ന റെക്കോർഡും  രോഹിത് നേടി .ഇംഗ്ലണ്ട് ,സൗത്താഫ്രിക്ക ,ശ്രീലങ്ക ,വെസ്റ്റിൻഡീസ് നാല് ടീമുകൾക്ക് എതിരെ ഏകദിന , ടെസ്റ്റ് , ടി:20 സെഞ്ചുറികൾ രോഹിതിന്റെ പേരിലുണ്ട് .

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ ടെസ്റ്റ് , ഏകദിന ,ടി:20 ഫോർമാറ്റുകളിൽ എല്ലാം സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം താരമാണ് രോഹിത് .ക്രിസ് ഗെയ്ൽ ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് .കൂടാതെ ഓപ്പണർ  എന്ന നിലയിൽ രോഹിത് ശർമയുടെ  രാജ്യാന്തര ക്രിക്കറ്റിലെ മുപ്പത്തിയഞ്ചാം സെഞ്ചുറിയാണിത് .ഓപ്പണർ ആയി 34 സെഞ്ചുറികൾ നേടിയ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കറിന്റെ റെക്കോർഡാണ് രോഹിത് ചെപ്പോക്കിൽ ഇന്നലെ തകർത്തത് .കരിയറിൽ 3 ഫോർമാറ്റിൽ കൂടി രോഹിത്തിന്റെ കൈവശം 40 ശതകങ്ങളുണ്ട് .

Read More  എന്താ ഗെയ്ൽ അണ്ണാ ഇന്ത്യക്കാരനാകുവാനാണോ താല്പര്യം :രസകരമായ സംഭവം വെളിപ്പെടുത്തി മുഹമ്മദ് ഷമി -അമ്പരന്ന് ക്രിക്കറ്റ് ലോകം

ചെപ്പോക്കിൽ ആദ്യ ദിനം സിക്സർ അടിച്ചതും രോഹിത് തന്നെയാണ് . 2 സിക്സറുകൾ കൂടി നേടിയതോടെ താരം  അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ 200 സിക്സറുകൾ  നേടുന്ന ആദ്യ ഇന്ത്യൻ താരമായി .സ്വന്തം നാട്ടിൽ 200 അധികം  സിക്സറുകൾ അടിച്ച 3 താരങ്ങളാണ് രോഹിത്തിന് മുൻപിലുള്ളത് . ബ്രെൻഡൻ മക്കല്ലം (230 സിക്സ് ),മാർട്ടിൻ ഗുപ്റ്റിൽ (225സിക്സ് ), ക്രിസ് ഗെയ്ൽ (212 സിക്സ് )LEAVE A REPLY

Please enter your comment!
Please enter your name here