ഇന്ത്യൻ മുതിർന്ന താരങ്ങളായ കോഹ്‌ലിയെയും രോഹിത്തിനെയും ശാസിക്കാൻ ഒരുങ്ങി ബിസിസിഐ.

അടുത്തമാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇപ്പോഴിതാ പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയ രോഹിത് ശർമയെയും വിരാട് കോലിയെയും ശാസിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. മാസ്ക് ധരിക്കാതെ ആരാധകർക്കൊപ്പം ഫോട്ടോ എടുത്തു എന്നതാണ് കാരണം.

ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് മുതിർന്ന താരങ്ങളെ ശാസിക്കാൻ ബിസിസിഐ ഒരുങ്ങുന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്ന സമയത്ത് മുതിർന്ന താരങ്ങളുടെ പക്കൽ നിന്നും ഇത്തരം പ്രവണത വന്നത് ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നതിനും ആരാധകരെ കാണുന്നതിനും കളിക്കാർക്ക് ബിസിസിഐ മുന്നറിയിപ്പ് നൽകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

images 64 1


യുകെയിൽ കോവിഡ് കേസ് കുറഞ്ഞിട്ടുണ്ടെങ്കിലും കരുതലോടെ ഇരിക്കണമെന്ന് തങ്ങൾ ടീമിനെ അറിയിക്കുമെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ അറിയിച്ചു. നിലവിൽ പ്രതിദിനം പതിനായിരത്തോളം കോവിഡ് കേസുകൾ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൂലൈ ഒന്നുമുതൽ അഞ്ചുവരെ ആണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള പുനക്രമീകരിച്ച അഞ്ചാം ടെസ്റ്റ് നടക്കുന്നത്.

images 66


ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് മാച്ച് കളിക്കുമ്പോൾ അതേസമയം അയർലാൻഡിന് ഇന്ത്യ ട്വൻ്റി 20 മത്സരം കളിക്കും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കും ട്വൻ്റി 20 മത്സരം ഉണ്ട്. അതിനു മുൻപായി രണ്ടു സന്നാഹം മത്സരങ്ങളും ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നുണ്ട്.