ഹിറ്റ്മാന്‍ ഇനി ❛സിക്സ്മാന്‍❜. തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍

rs 45

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നാലാം ടി20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനയക്കപ്പെടുകയായിരുന്നു. പതിവുപോലെ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് രോഹിത് ശര്‍മ്മയും – സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ്. പവര്‍പ്ലേക്കുള്ളില്‍ ഇരുവരുടേയും വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ 65 റണ്‍സില്‍ എത്തിയിരുന്നു. ആദ്യ ഓവര്‍ മുതല്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിന്‍ഡീസ് ബോളര്‍മാരെ കടന്നാക്രമിച്ചു.

ആദ്യ വിക്കറ്റില്‍ 4.4 ഓവറില്‍ 53 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് ശര്‍മ്മ മടങ്ങിയത്. 16 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 2 ഫോറും 3 സിക്സുമായി 33 റണ്‍സാണ് നേടിയത്. മത്സരത്തിലെ 3 സിക്സോടെ രാജ്യാന്തര ക്രിക്കറ്റില്‍ സിക്സ് റെക്കോഡ് നേടാന്‍ രോഹിത് ശര്‍മ്മക്ക് കഴിഞ്ഞു.

342865

മത്സരത്തിലെ 3 സിക്സോടെ രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മക്ക് 477 സിക്സായി. രാജ്യാന്തര സിക്സ് നേട്ടത്തില്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ രോഹിത് ശര്‍മ്മ രണ്ടാമത് എത്തി. 508 ഇന്നിംഗ്സില്‍ നിന്നും 476 സിക്സ് നേടിയ ഷാഹീദ് അഫ്രീദിയേയാണ് രോഹിത് ശര്‍മ്മ മറികടന്നത്. 553 സിക്സുള്ള ക്രിസ് ഗെയ്ലാണ് മുന്നില്‍.

See also  ആദ്യ പന്തിൽ സിക്സറടിക്കാൻ ആഗ്രഹമുണ്ട്. എന്തിന് 10 പന്ത് കാത്തിരിക്കണം. സഞ്ജു തുറന്ന് പറയുന്നു.

ഏകദിനത്തില്‍ 250 ഉം ടെസ്റ്റില്‍ 64 ഉം സിക്സ് നേടിയ താരം ടി20 യില്‍ ടി20യില്‍ 163 ഉം സിക്സാണ് നേടിയത്. 427 ഇന്നിംഗ്സില്‍ നിന്നാണ് രോഹിത് ശര്‍മ്മയുടെ ഈ സിക്സ് നേട്ടം. 359 സിക്സുള്ള മഹേന്ദ്ര സിങ്ങ് ധോണിയാണ് രോഹിത് ശര്‍മ്മയുടെ പുറകിലുള്ള ഇന്ത്യന്‍ താരം

Scroll to Top