രണ്ട് ഫൈനലിലെത്തുക എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരം. രോഹിത് ശർമയുടെ വാക്കുകൾ ഇങ്ങനെ.

team india hurdle

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ 209 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 444 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 234 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി അവസാന ഇന്നിങ്സിൽ ആരും തന്നെ 50 റൺസിന് മുകളിൽ നേടിയില്ല എന്നതും ഒരു വസ്തുതയാണ്. വലിയ ഇന്നിംഗ്സുകൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി മത്സരശേഷം നായകൻ രോഹിത് ശർമ വിശദീകരിക്കുകയുണ്ടായി.

ടോസ് വിജയിച്ച് ബോളിംഗ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നു എന്നാണ് രോഹിത് ശർമ പറഞ്ഞത്. “മത്സരത്തിൽ ടോസ് നേടി, ആ സാഹചര്യത്തിൽ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചത് വളരെ മികച്ച തീരുമാനമായി തന്നെയാണ് എനിക്ക് തോന്നിയത്. മാത്രമല്ല മത്സരത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യ നന്നായി പന്തെറിയുകയും ചെയ്തു. അതിനാൽതന്നെ ഓസ്ട്രേലിയയുടെ വിക്കറ്റുകളും വീഴ്ത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും ഓസ്ട്രേലിയൻ ബാറ്റർമാർ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. ഹെഡ് ക്രീസിൽ എത്തിക്കഴിഞ്ഞയുടൻ തന്നെ സ്റ്റീവൻ സ്മിത്തിനോപ്പം ചേർന്ന് തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. അവിടെയാണ് ഞങ്ങൾക്ക് ആദ്യമായി മത്സരം കൈവിട്ടു പോയത്.”- രോഹിത് പറയുന്നു.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.
rohit at oval

“പിന്നീട് ഒരു തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നിരുന്നാലും ഞങ്ങൾ മികച്ച രീതിയിൽ പൊരുതി. മത്സരത്തിന്റെ അവസാനം വരെ പൊരുതാൻ ഞങ്ങൾക്ക് സാധിച്ചു. കഴിഞ്ഞ നാലു വർഷങ്ങളിൽ ഞങ്ങൾ വലിയ കഠിനപ്രയത്നത്തിൽ ആയിരുന്നു. എന്നെ സംബന്ധിച്ച് ഈ വർഷങ്ങൾക്കിടയിൽ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ കളിക്കാൻ സാധിച്ചു എന്നതുതന്നെ വലിയ അംഗീകാരമാണ്. പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരുപാട് കാതങ്ങൾ താണ്ടാനുണ്ട്. കഴിഞ്ഞ രണ്ടുവർഷം ഞങ്ങൾ കളിച്ച മികച്ച ക്രിക്കറ്റിന് ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

“മുഴുവൻ യൂണിറ്റിൽ നിന്നും വലിയ കഠിനപ്രയത്നങ്ങൾ തന്നെയാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും കൃത്യമായി ഫൈനലിൽ വിജയിക്കാനും കിരീടം ഉയർത്താനും ഞങ്ങൾക്ക് സാധിച്ചില്ല. ടൂർണമെന്റിലുടനീളം വലിയ രീതിയിലുള്ള ആരാധക സപ്പോർട്ട് തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. എപ്പോഴും ഇന്ത്യൻ ടീമിന് പിന്നിൽ ഒരുപാട് ആരാധകരുണ്ടാവും. എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഞങ്ങൾ നേടുന്ന ഓരോ റണ്ണിനും ഓരോ വിക്കറ്റിനും അവർ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.”- രോഹിത് പറഞ്ഞുവെക്കുന്നു.

Scroll to Top