പുതിയ റെക്കോർഡ് കുറിക്കാൻ ഒരുങ്ങി രോഹിത് ശർമ, ഇത്തവണ മറികടക്കാൻ പോകുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ!

images 15

ഈ മാസം ഓസ്ട്രേലിയയിൽ വച്ചാണ് ട്വന്റി-20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുക. 2013ന് ശേഷം ഒരു ഐ. സി. സി കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

എന്നാൽ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം ഇന്ത്യൻ ആരാധകർക്ക് അത്ര പ്രതീക്ഷ നൽകുന്നതല്ല. ഏഷ്യാകപ്പിൽ ഇന്ത്യ സൂപ്പർ ഫോറിൽ ഫൈനൽ കാണാതെയാണ് പുറത്തായത്. ഇപ്പോഴിതാ ഇതിനിടയിൽ ഒരു വലിയ റെക്കോർഡ് ആണ് ഇന്ത്യൻ നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത്.

images 16


ഈ റെക്കോർഡിൽ രോഹിത് ശർമ മറികടക്കാൻ പോകുന്നത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറയാണ്. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ ഐസിസി ടൂർണമെൻറ് കളിച്ച റെക്കോർഡ് ആണ് രോഹിത് തന്റെ പേരിൽ കുറിക്കാൻ പോകുന്നത്. ഇതുവരെയും 11 വീതം ഐ.സി.സി ടൂർണമെന്റുകളിലാണ് സച്ചിനും രോഹിത് ശർമയും കളിച്ചിട്ടുള്ളത്.

IMG 20221001 105451 211




ഈ ലോകകപ്പിൽ രോഹിത് ശർമ കളിക്കാൻ ഇറങ്ങി കഴിഞ്ഞാൽ സച്ചിനെ മറികടന്ന് രോഹിത് ശർമ കളിക്കുന്ന പന്ത്രണ്ടാമത്തെ ഐസിസി ഇവൻ്റ് ആയിരിക്കും ഈ ലോകകപ്പ്. ഇതുവരെ 10 ഐസിസി ടൂർണമെൻ്റ് കളിച്ചിട്ടുള്ള മുൻ നായകൻ വിരാട് കോഹ്ലിക്ക് ഇത് പതിനൊന്നാമത്തെ ടൂർണമെൻ്റ് ആണ്. ഈ കണക്കിൽ ഏറ്റവും മുന്നിലുള്ളത് 14 ടൂർണമെൻ്റ് കളിച്ച ധോണിയും യുവരാജ് സിങ്ങുമാണ്.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.
Scroll to Top