ഓപ്പണിങ്ങിൽ പൊളിയായി രാഹുൽ :രോഹിത് :വീണ്ടും റെക്കോർഡ് മഴ

330720

വീണ്ടും ന്യൂസിലാൻഡ് ടീമിന് മുൻപിൽ വിജയവുമായി ഇന്ത്യൻ ടീം. രണ്ടാം ടി :20യിൽ ഏഴ് വിക്കറ്റ് ജയവുമായി രോഹിത് ശർമ്മയും ടീമും മുന്നേറുമ്പോൾ അത്‌ ലോകകപ്പിലെ തോൽവിക്കുള്ള മധുര പ്രതികാരമായി മാറി. ഇന്നത്തെ ജയത്തോടെ 3 ടി :20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 മുൻപിലേക്ക് എത്താനും ടീം ഇന്ത്യക്ക്‌ സാധിച്ചു.ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കിവീസ് ടീമിന് വെറും 153 റൺസിന് മാത്രം നേടുവാനായി കഴിഞ്ഞപ്പോൾ മറുപടി ബാറ്റിങ്ങിൽ പതിനെട്ടാം ഓവറിൽ തന്നെ ജയം പിടിച്ചെടുക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞു. മറുപടി ബാറ്റിങ്ങിൽ ലോകേഷ് രാഹുൽ, രോഹിത് ശർമ്മ എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കി മാറ്റിയത്. മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് കൂടി പടുത്തുയർത്തിയ രോഹിത്തും രാഹുലും അപൂർവ്വമായ അനവധി റെക്കോർഡുകൾ കരസ്ഥമാക്കി.

154 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിനായി രാഹുൽ :രോഹിത് എന്നിവർ സമ്മാനിച്ചത് ഗംഭീരമായ തുടക്കം. രാഹുൽ 49 ബോളുകളിൽ നിന്നും 6 ഫോറും 2 സിക്സുമടക്കം 65 റൺസ് അടിച്ചെടുത്തപ്പോൾ നായകൻ രോഹിത് ശർമ്മ 36 പന്തുകളിൽ നിന്നും ഒരു ഫോർ,5 സിക്സ് അടക്കം 55 റൺസ് നേടിയപ്പോൾ 13.2 ഓവറിൽ 117 റൺസ് കൂട്ടിചേർത്താണ് ഇരുവരും പിരിഞ്ഞത്. ടി :20 ക്രിക്കറ്റിൽ അഞ്ചാം തവണയാണ് ഇവർ ഇരുവരും ഓപ്പണിങ്ങിൽ സെഞ്ച്വറി കൂട്ടുകെട്ട് അടിച്ചെടുക്കുന്നത്.

See also  ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി. സ്റ്റാർ പേസറും പരിക്ക്മൂലം പുറത്ത്.

അതേസമയം ടി :20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ജോഡി നേടുന്ന ഏറ്റവും അധികം സെഞ്ച്വറി പാർട്ണർഷിപ്പ് കൂടിയാണ് ഇത്.കൂടാതെ 2021 ല്‍ ഇത് അഞ്ചാം തവണ ഇരുവരും 50 പ്ലസ് കൂട്ടുകെട്ടിൽ പങ്കാളി ആയപ്പോൾ ഈ വർഷം രണ്ടാം തവണ സെഞ്ച്വറി കൂട്ടികെട്ടിലേക്ക് എത്താനും രോഹിത് :രാഹുൽ ഓപ്പണിങ് ജോഡിക്ക് കഴിഞ്ഞു. ഈ വർഷം മികച്ച ഫോമിൽ തുടരുന്ന രാഹുൽ അവസാന 5 ടി :20 മത്സരങ്ങളിൽ നേടുന്ന നാലാമത്തെ ഫിഫ്റ്റിയാണ്.മറ്റൊരു അർദ്ധ സെഞ്ച്വറി കൂടി നേടിയ നായകൻ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഏറ്റവും അധികം അർദ്ധ സെഞ്ച്വറികൾ അടിച്ച ബാറ്റ്‌സ്മാനായി മാറി. കോഹ്ലിക്കും രോഹിത് ശർമ്മക്കും 29 ഫിഫ്റ്റികളായി

Scroll to Top