എനിക്കും വിശ്രമം ആവശ്യം :രോഹിത്തും ബിസിസിഐക്ക്‌ മുൻപിൽ

images 2021 11 11T190028.644

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഇപ്പോൾ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്.വരുന്ന ടി :20 ലോകകപ്പിൽ കിരീടമാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇത്തവണത്തെ വേൾഡ് കപ്പിൽ വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങി മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് ഈ മാസം ആരംഭിക്കുന്ന കിവീസിന് എതിരായ ടി:20 പരമ്പര പ്രധാനമാണ്. ടീമിലെ സ്റ്റാർ താരങ്ങളായ വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ, ജഡേജ എന്നിവർക്ക്‌ 16 അംഗ സ്‌ക്വാഡിൽ നിന്നും വിശ്രമം അനുവദിച്ച ടീം മാനേജ്മെന്റ് കോഹ്ലി ഒഴിഞ്ഞ ടി :20 ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ഓപ്പണർ രോഹിത് ശർമ്മയെയാണ് നിയമിച്ചത്. ടീമിലെ മറ്റൊരു ഓപ്പണർ ലോകേഷ് രാഹുൽ ഉപനായകനായി എത്തും. ചില യുവതാരങ്ങൾക്കും ഒപ്പം ഐപിഎല്ലിൽ അടക്കം തിളങ്ങിയ പുതുമുഖങ്ങൾക്കും സ്‌ക്വാഡിൽ അവസരം ലഭിച്ചു.

അതേസമയം ടി :20ക്ക്‌ ശേഷം വരുന്ന ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചില്ല. ചില പ്രധാന മാറ്റങ്ങൾ ടെസ്റ്റ്‌ സ്‌ക്വാഡിലും സംഭവിക്കാനാണ് സാധ്യതകൾ. കിവീസിനു എതിരായ പരമ്പര ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ്. എന്നാൽ ടെസ്റ്റ്‌ പരമ്പരയിൽ നിന്നും തന്നെ ടീം ഒഴിവാക്കണമെന്നുള്ള ആവശ്യവുമായി എത്തുകയാണ് രോഹിത് ശർമ്മ. ടെസ്റ്റ്‌ പരമ്പരയിൽ നിന്നും വിശ്രമം നൽകാൻ ബിസിസിഐയോട് രോഹിത് ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളടക്കം വിശദമായി റിപ്പോർട്ട്‌ ചെയ്യുന്നത്.രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ നിന്നും തന്നെ ഒഴിവാക്കാൻ രോഹിത് ആവശ്യം ഉന്നയിക്കുമ്പോൾ നായകൻ കോഹ്ലി ആദ്യത്തെ ടെസ്റ്റിൽ നിന്നും വിശ്രമം മുൻപേ ആവശ്യപ്പെട്ട് കഴിഞ്ഞു.

See also  ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ ബോള്‍ ആരുടെ ? ഉമ്രാന്‍ മാലിക്ക് മൂന്നാമത്.

രോഹിത് കൂടി പിന്മാറുന്നതോടെ ടെസ്റ്റ്‌ ടീമിനെ അജിങ്ക്യ രഹാനെ നയിക്കാനാണ് സാധ്യതകൾ. കൂടാതെ രണ്ടാമത്തെ ടെസ്റ്റിൽ കോഹ്ലി തിരികെ നായകന്റെ റോളിൽ എത്തിയേക്കും.ഈ മാസം 17ന് ടി :20 പരമ്പര ആരംഭിക്കുമ്പോൾ ആദ്യ ടെസ്റ്റ്‌ മത്സരം 25നാണ്. കൂടാതെ ഷമി, ബുംറ അടക്കമുള്ള പേസർമാരുടെ വർക്ക്‌ ലോഡ് കുറക്കുവാൻ അവർക്കും വിശ്രമം അനുവദിച്ചേക്കും. റിഷാബ് പന്തിന് ഒപ്പം വിക്കറ്റ് കീപ്പർ റോളിൽ പരിക്കിൽ നിന്നും മുക്തനായ സാഹ എത്തും

Scroll to Top