അവന്‍ ഇന്ത്യയുടെ ഇന്‍സമാം ഉള്‍ഹഖ്. പാക്കിസ്ഥാനില്‍ കോഹ്ലിയേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇവന്

സമകാലീന ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് വീരാട് കോഹ്ലി. ഇന്ത്യയില്‍ മാത്രമ്ലാ, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിരവധി ആരാധകരാണ് കോഹ്ലിക്കുള്ളത്. എന്തിനു പറയുന്നു ചിരവൈരികളായ പാക്കിസ്ഥാനില്‍ ഒരു ആരാധകന്‍ വീരാട് കോഹ്ലിയുടെ ജേഴ്സി ധരിച്ച് യാത്ര ചെയ്യുന്ന ഒരു ചിത്രം വൈറലാണ്.

virat kohli fan in pakistan

ഇപ്പോഴിതാ വീരാട് കോഹ്ലിയേക്കാള്‍ ഏറെ പാക്കിസ്ഥാന്‍ ആരാധകര്‍ മറ്റൊരു താരത്തിനുണ്ടെന്നാണ് ഷോയിബ് അക്തറിന്‍റെ അഭിപ്രായം. ഇന്ത്യയുടെ ഇന്‍സമാം ഉള്‍ഹഖ് എന്നാണ് പാക്കിസ്ഥാനികള്‍ അവനെ വിളിക്കുന്നത്. മറ്റാരുമല്ലാ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെപറ്റിയാണ് ഷോയിബ് അക്തര്‍ പറയുന്നത്.

” ഇന്ത്യക്ക് മികച്ച ടീമുണ്ടെന്ന് സമ്മതിക്കാത്ത ഒരു പാക്കിസ്ഥാനിയും ഉണ്ടാവില്ലാ. അത് അവര്‍ തുറന്ന് സമ്മതിക്കുന്നു. വീരാട് കോഹ്ലിയെ മികച്ച താരമായാണ് അവര്‍ കാണുന്നത്. രോഹിത് ശര്‍മ്മയെ അതിലേറയും ”

” റിഷഭ് പന്തിനെയും അഭിനന്ദിക്കുന്നവര്‍ ഒരുപാടുണ്ട്, പ്രത്യേകിച്ചും പന്തിന്റെ ഓസ്ട്രേലിയയിലെ പ്രകടനം. പിന്നെ സൂര്യകുമാര്‍ യാദവ്. അദ്ദേഹത്തെയും ഒരുപാട് അഭിനന്ദിക്കാറുണ്ട് ” അക്തര്‍ പറഞ്ഞു. തനിക്ക് ഇന്ത്യക്കാരായ ഒരുപാട് ആരാധകരുണ്ടെന്നും ഇന്ത്യക്കാര്‍ സ്നേഹിക്കുന്ന ഒരു പാക്കിസ്ഥാനി ആകാനുള്ള ഭാഗ്യം തനിക്കുണ്ടെന്നും അക്തര്‍ പറഞ്ഞു.

താന്‍ നടത്തുന്ന കമന്‍റുകള്‍ പണത്തിനു വേണ്ടിയണെന്നുള്ള വാദങ്ങള്‍ ശക്തമായി അക്തര്‍ തള്ളി കളഞ്ഞു. ” എന്റെ വിഡിയോകള്‍ ശ്രദ്ധിച്ചാല്‍ അവിടെ വിരോധത്തിന് സ്ഥാനമില്ല. ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍, ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എല്ലാത്തിലുമുപരി ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ ബാലന്‍സ്ഡ് ആകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആരുടെയും വികാരത്തെ വേദനിപ്പിക്കാന്‍ ആഗ്രഹമില്ല. ” അക്തര്‍ പറഞ്ഞ് അവസാനിപ്പിച്ചു.