രോഹിത്തിൻ്റെ ശൈലി വളരെ മോശം, എത്രയും പെട്ടെന്ന് മാറ്റണം; രൂക്ഷ വിമർശവുമായി പരിശീലകൻ

PTI09 20 2022 000186B 2

ഇത്തവണത്തെ ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിജയിച്ച് തുടങ്ങിയെങ്കിലും നായകൻ രോഹിത് ശർമയുടെ ഫോമിൽ ഇന്ത്യക്ക് കടുത്ത ആശങ്കയാണ് ഉള്ളത്. വെറും നാല് റൺസ് മാത്രമാണ് ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ നേടിയത്. കഴിഞ്ഞ അഞ്ച് 20-20 മത്സരങ്ങളിൽ രണ്ടു തവണയാണ് റൺസ് ഒന്നും എടുക്കാതെ ഇന്ത്യൻ നായകൻ പുറത്തായത്.കഴിഞ്ഞ 10 ഇന്നിങ്സുകളിൽ നിന്ന് ഒരൊറ്റ അർദ്ധ സെഞ്ചുറി മാത്രമാണ് രോഹിത് ശർമ്മയ്ക്ക് നേടാൻ ആയത്. രോഹിത് ശർമയുടെ ഫോം സംബന്ധിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ അടക്കം പലരും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

രോഹിത് ശർമയുടെ ബാറ്റിംഗ് ശൈലി മാറ്റണമെന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴിതാ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ ദിനേശ് ലാഡ്. ”കുറച്ച് നാളുകളായി രോഹിത് വളരെ അപകടം പിടിച്ച ഗെയിമാണ് കാഴ്ചവെക്കുന്നത്. എന്തുകൊണ്ടാണ് രോഹിത് ഇങ്ങനെ ചെയ്യുന്നത് എന്നറിയില്ല. അധിക അക്രമണോത്സുക കാട്ടി രോഹിത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. രോഹിൽ കൂടുതൽ സമയം ക്രീസിൽ ചിലഴിക്കണം. വിക്കറ്റ് വലിച്ചെറിയരുത്.

PTI09 20 2022 000186B 1

തന്റെ സ്വതസിദ്ധമായ കളി രോഹിത് പുറത്തെടുക്കുകയാണ് വേണ്ടത്. 17-18 ഓവറുകൾ നിന്ന് എല്ലാ മത്സരത്തിലും 70-80 റൺസ് കണ്ടെത്തുകയാണ് രോഹിത് ചെയ്യെണ്ടത്. നായകനെന്ന നിലയിൽ രോഹിത് ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് വേണ്ടത്. വളരെ അപകടം പിടിച്ച രീതിയിൽ കളിച്ച് നശിപ്പിക്കുകയല്ല വേണ്ടത്. കുറച്ചധികം സമയം ക്രീസിൽ നിന്നാൽ രോഹിത്തിന് ദൈർഘ്യമേറിയതും ഉപയോഗപ്രദമായ ഇന്നിംഗ്സും കാഴ്ചവെക്കും.അപകടം പിടിച്ച ഷോട്ടുകൾ കുറയ്ക്കണം.

See also  ബുംറയൊഴികെ ബാക്കി ബൗളര്‍മാര്‍ എല്ലാം ഗ്യാലറിയില്‍. പവര്‍പ്ലേയില്‍ റെക്കോഡ് ഇട്ട് ഹൈദരബാദ്.

രോഹിത് കൂടുതൽ നിയന്ത്രണത്തോടെ ഷോട്ടുകൾ കളിക്കണം. ക്രീസിൽ നിന്ന് സെൻസിബിളായി രോഹിത് കളിക്കണം എന്നാണ് എന്റെ ഉപദേശം. ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിച്ച് മാക്സിമം സംഭാവന നൽകുകയാണ് വേണ്ടത്. എന്നാൽ രോഹിത് അതിന് ശ്രമിക്കുന്നില്ല, പകരം വിക്കറ്റ് വലിച്ചെറിയുകയാണ്.

collage maker 23 jul 2022 05.20 pm

കുറഞ്ഞ സ്കോറുകൾക്ക് രോഹിത് പുറത്താകുന്നു. അതിന് രോഹിത് വിമർശനം നേരിടണം. രോഹിത് ശക്തമായി തിരിച്ചെത്തും എന്ന് എനിക്കുറപ്പാണ്. അദ്ദേഹം കുറച്ച് ക്ഷമ കാണിക്കണം. ഓസ്ട്രേലിയയിലെ പിച്ചുകൾ രോഹിത്തിന്റെ ശൈലിക്ക് അനുയോജ്യമാണ്. രോഹിത് മികച്ച സ്ട്രോക് പ്ലേയറാണ്. താരവും ക്യാപ്റ്റനും എന്ന നിലയിൽ ടീമിന് കൂടുതൽ സംഭവന രോഹിത് നൽകണം. ടി20 ലോകകപ്പിൽ രോഹിത് ടീമിനെ നയിക്കുന്നതിൽ സന്തോഷമുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് കപ്പുയർത്താൻ ആഗ്രഹിക്കുന്നു.

മാച്ച് വിന്നറായി രോഹിത് വീണ്ടും കളിച്ചുതുടങ്ങണം. രോഹിത്തിന്റെ മികച്ച പ്രകടനം 2019 ഏകദിന ലോകകപ്പിലെ പോലെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. അഞ്ച് ഐപിഎൽ കിരീടങ്ങളുള്ള നായകനാണ്. ഏറെ ആത്മവിശ്വാസമുള്ള താരം. താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നറിയാം. രോഹിത് കൂടെയുള്ളപ്പോൾ ലോകകപ്പ് നേടാനുള്ള സാധ്യത വർധിച്ചിരിക്കുന്നു. പാകിസ്ഥാനെതിരെ വിജയം ടീം ഇന്ത്യക്ക് അനുകൂലമാണ്”.-ദിനേശ് ലാഡ് പറഞ്ഞു.

Scroll to Top