തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി. രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ

Mi vs dc 2022 scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത് തുടര്‍ച്ചയായ പത്താം തവണെയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത്. ലളിത് യാദവിന്‍റെയും ആക്ഷര്‍ പട്ടേലിന്‍റെയും മികവില്‍ 4 വിക്കറ്റിനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ  വിജയം.

തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനു അടുത്ത തിരിച്ചടി ലഭിച്ചു. മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റ് നിരക്കിന്‍റെ പേരില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പിഴ ശിക്ഷ അടയ്ക്കണം. 12 ലക്ഷം രൂപയാണ് ഐപിഎല്‍ കമ്മിറ്റി പിഴയിട്ടത്.

60a0a634 c250 4cf1 9392 139df86b0405

ഈ ടൂര്‍ണമെന്‍റില്‍ ഇതാദ്യമായാണ് സ്ലോ ഓവര്‍ നിരക്കിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത്. ഇനിയും തെറ്റ് ആവര്‍ത്തിച്ചാല്‍ വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടി സ്വീകരിക്കും. മണിക്കൂറില്‍ 14.11 ഓവര്‍ എറിഞ്ഞു തീര്‍ക്കണം എന്നാണ് ഐപിഎല്‍ നിയമം പറയുന്നത്.

മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താവാതെ നിന്ന ലളിത് യാദവ് (48), അക്‌സര്‍ പട്ടേല്‍ (38) എന്നിവരാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. 48 പന്തില്‍ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ടോപ്പ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 41 റണ്‍സ് നേടി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top