നിങ്ങള്‍ ക്യാപ്റ്റനല്ലേ ? എന്തിനായിരുന്നു ഇപ്പോള്‍ ഈ വിശ്രമം. ചോദ്യവുമായി മുന്‍ താരം

virat and rohit in match

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചപ്പോള്‍ വളരെ മോശം പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നടത്തിയത്. 14 മത്സരങ്ങളില്‍ 268 റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മക്ക് നേടാനായത്. ഇതിനു പിന്നാലെ ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ നിന്നും രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം മുന്നില്‍കണ്ടാണ് ഈ തീരുമാനം.

വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍കണ്ട് ഒരുങ്ങാനുള്ള അവസരമാണ് ഈ പരമ്പരകള്‍. എന്നാല്‍ രോഹിത് ശര്‍മ്മ ഈ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ശരിയായ കാര്യമല്ലാ എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍.പി. സിങ്ങ്.

Rohit Sharma

“രോഹിത് പരമ്പര കളിക്കേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നത്. വിശ്രമിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തയാണ്. അവൻ എത്രമാത്രം ക്ഷീണം അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഒരു ഇടവേളയുടെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൻ കളിക്കണമായിരുന്നു. ഇതൊരു നീണ്ട പരമ്പരയാണ്, ഓർക്കുക, അദ്ദേഹം ക്യാപ്റ്റനും കൂടിയാണ്,” ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആര്‍.പി സിംഗ് പറഞ്ഞു.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
Rohit Sharma and Virat Kohli

വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയുമാണ് പരമ്പരയിൽ നിന്ന് വിശ്രമം നല്‍കിയ മറ്റ് രണ്ട് ടി20 സ്ഥിരം താരങ്ങൾ. ഐപിഎല്ലിൽ രോഹിത് അധികം റൺസ് സ്‌കോർ ചെയ്‌തിട്ടില്ലായിരിക്കാം, എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം രോഹിത് പ്രധാനമാണ് എന്നും മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ കൂട്ടിചേര്‍ത്തു.

Rohit Sharma 1024x576 1

“ഐ‌പി‌എല്ലിൽ, കഴിഞ്ഞ കുറച്ച് സീസണുകളിൽ രോഹിത് 400 റൺസിന് മുകളിൽ സ്‌കോർ ചെയ്‌തിട്ടില്ല. 400 റൺസ് പിന്നിട്ട നിരവധി പേരുണ്ട്. ടൂർണമെന്റിൽ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ സ്ഥിരതയില്ലാത്തതായിരുന്നു, പക്ഷേ അദ്ദേഹം രണ്ട് മാച്ച് വിന്നിംഗ് പ്രകടനങ്ങളായി വന്നു . അതിനാൽ അദ്ദേഹത്തിന്റെ ബാറ്റിംഗിലെ സ്പാര്‍ക്ക് അവിടെയുണ്ടെന്ന് എല്ലാവർക്കും തോന്നി. ഏറ്റവും ചെറിയ ഫോർമാറ്റിൽ, നിങ്ങൾക്ക് മാച്ച് വിന്നർമാർ ആവശ്യമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to Top