സിക്സര്‍ റെക്കോഡുമായി രോഹിത് ശര്‍മ്മ. മറികടന്നത് യുവരാജ് സിങ്ങിനെ

ഐസിസി ടി20 ലോകകപ്പിലെ യുവരാജ് സിങ്ങിന്‍റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. നെതര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 3 സിക്‌സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍, ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരമായി മാറി.

2007 മുതല്‍ എല്ലാ ടി20 ടൂര്‍ണമെന്‍റിലും ഭാഗമായ രോഹിത് ശര്‍മ്മ ഇതുവരെ 34 സിക്സാണ് നേടിയട്ടുള്ളത്. മത്സരത്തില്‍ 39 പന്തില്‍ 4 ഫോറും 3 സിക്സുമായി 53 റണ്‍സാണ് രോഹിത് നേടിയത്.

മത്സരത്തില്‍ 56 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലണ്ടിനു നിശ്ചിത 20 ഓവറില്‍ 123 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.

തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാമത് എത്തി. സൗത്താഫ്രിക്കകെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം