ഇക്കാര്യത്തില്‍ കോഹ്ലിയേക്കാള്‍ കേമന്‍ രോഹിത്. മുന്‍ പാക്കിസ്ഥാന്‍ താരം പറയുന്നു.

rohit sharma and danish kaneria

ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗ് കാണാം എന്ന് പറഞ്ഞ് കൂടുതല്‍ മുന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ രംഗത്ത്. റമീസ രാജക്ക് പിന്നാലെ രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ചുറി പിറക്കുമെന്നാണ് മുന്‍ പാക്കിസ്ഥാന്‍ സപിന്നറായ ഡാനീഷ് കനേരിയയുടെ പ്രവചനം.

ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയത്തോടെയാണ് ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചത്. അന്ന് 4 മത്സരങ്ങളില്‍ 345 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുന്നോടിയായി ഇന്ത്യന്‍ ബാറ്റിംഗ് നെടുംതൂണുകളായ വീരാട് കോഹ്ലിയെയും, രോഹിത് ശര്‍മ്മയേയും പ്രശംസിച്ചു.

തന്‍റെ യൂട്യൂബ് വീഡിയോയില്‍ ശ്രദ്ധേയമായ ഒരു കാര്യവും മുന്‍ സ്പിന്നര്‍ പരാമര്‍ശിച്ചു. സാങ്കേതികപരമായി നോക്കുകയാണെങ്കില്‍ കോഹ്ലിയേക്കാള്‍ മികച്ചവനാണ് രോഹിത് ശര്‍മ്മ എന്നാണ് ഡാനീഷ് കനേരിയയുടെ അഭിപ്രായം.

” കോഹ്ലി മൊത്തതിൽ മറ്റൊരു ക്ലാസിൽ നിന്നുള്ളയാളാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ രോഹിത് സാങ്കേതികപരമായി (ടെക്നിക്ക്പരമായി) അദ്ദേഹത്തേക്കാൾ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. കോഹ്ലി ഒരു സൂപ്പർ സ്റ്റാറാണ്, ഇതിഹാസവും. എന്നാൽ രോഹിതിന് വലിയ‌ സ്കോറുകൾ നേടാനുള്ള മികവുണ്ട്. സമീപകാലത്ത് അത് സംഭവിച്ചിട്ടില്ലെങ്കിലും വലിയ കളികാർ പ്രധാന മത്സരങ്ങളിൽ വലിയ സ്കോർ നേടുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഒരു ഇരട്ട സെഞ്ചുറി നേടാൻ പോവുകയാണ്. ” കനേരിയ പറഞ്ഞു.

See also  രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.
Scroll to Top