പരമ്പര വിജയം വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ആഘോഷിച്ചത് കണ്ടോ ? മനം കവരുന്ന വീഡിയോ കാണാം

ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ മറികടന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 2–1 ന് ഇന്ത്യ സ്വന്തമാക്കി. സൂര്യകുമാർ യാദവ് (36 പന്തിൽ 69), വിരാട് കോലി (48 പന്തിൽ 63) എന്നിവരുടെ അർധസെഞ്ചറിയാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്.

അവസാന ഓവറില്‍ 11 റണ്‍സ് വേണമെന്നിരിക്കെ സിക്സടിച്ചതിനു ശേഷമാണ് വിരാട് കോഹ്ലി പുറത്തായത്. ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങിയ വിരാട് കോഹ്ലിയെ എഴുന്നേറ്റ് നിന്നാണ് സഹതാരങ്ങള്‍ സ്വീകരിച്ചത്.

പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പമാണ് വിരാട് കോഹ്ലി മത്സരം വീക്ഷിച്ചത്. ഇന്ത്യയുടെ വിജയത്തിനൊപ്പം ഇരുവരുടേയും ആഹ്ലാദ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്റ്റയർകെസിൽ ഇരുന്ന് കളി കാണുകയായിരുന്ന ഇരുവരും വിജയത്തിന് പിന്നാലെ കെട്ടിപ്പിടിക്കുന്നതും പുറത്ത് തട്ടുന്നതും വിഡിയോയിൽ കാണാം.