“ഇവള്‍ എന്റെ സഹോദരിയാണ്, ഇവളെ നീ നോക്കുക പോലും ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി”ഇന്ത്യൻ മുൻ താരം തന്നെ ഭീഷണിപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച മുൻനിര താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ. നിലവിൽ ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലെയും നായകൻ കൂടിയാണ് താരം. ഇപ്പോൾ ഫോം ഔട്ട് ആയ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും വിട്ടുനിന്ന് വിശ്രമത്തിലാണ്. താരത്തിൻ്റെ പ്രതാപകാലത്തേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്തണം എന്നാണ് എല്ലാ ക്രിക്കറ്റ് ആരാധകരും ആഗ്രഹിക്കുന്നത്.


ഏത് മത്സരത്തിന് ഇറങ്ങിയാലും താരത്തിന് പിന്തുണയുമായി മത്സരവേദികളിൽ നിറസാന്നിധ്യമാണ് രോഹിത് ശർമയുടെ പ്രിയ പത്നി റിതിക. ഇപ്പോളിതാ എങ്ങനെയാണ് റിതികയെ കണ്ടത് എന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ. ഒരു പരസ്യത്തിൻ്റെ ഷൂട്ടിനിടെ ആദ്യമായി റിതികയെ കണ്ടതും,ഇന്ത്യൻ ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗ് പരസ്പരം പരിചയപ്പെടുത്തിയ കഥയുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

images 3 2


“ഒരു പരസ്യ ഷൂട്ടിംഗ് വേളയിലാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. എനിക്കൊപ്പം അന്നു യുവരാജ് സിംഗും ഇര്‍ഫാന്‍ പഠാനുമുണ്ടായിരുന്നു. ഷൂട്ടില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയ ഉടന്‍ തന്നെ ഞാന്‍ യുവിയെ കാണാനാണ് പോയത്. യുവിയെ കാണാന്‍ ചെന്നപ്പോള്‍ അവിടെ റിതികയുമുണ്ടായിരുന്നു. കാരണം അവളായിരുന്നു ആ പരസ്യ ഷൂട്ട് കൈകാര്യം ചെയ്തിരുന്നത്.

images 4 3


കണ്ടയുടന്‍ തന്നെ യുവി പാജിയോടു ഞാന്‍ ഹായ് പറഞ്ഞു. തിരിച്ചും ഹായ് പറഞ്ഞ അദ്ദേഹം റിതികയ്ക്കു നേരെ വിരല്‍ ചൂണ്ടി ഇവള്‍ എന്റെ സഹോദരിയാണ്, ഇവളെ നീ നോക്കുക പോലും ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി.
യുവി പാജി ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്കു ദേഷ്യം തോന്നി. ഇതു മനസ്സില്‍ വെച്ചാണ് ഷൂട്ടിലുനടീളം ദേഷ്യത്തോടെയാണ് ഞാന്‍ റിതികയെ നോക്കിയത്. എന്നാല്‍ പിന്നീട് പയ്യെ എല്ലാം ശരിയായി വന്നു.”- രോഹിത് പറഞ്ഞു