ഇതെനിക്ക് ആദ്യമായിട്ടല്ല, ഇതിനു മുൻപും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് ; രോഹിത് ശർമ.

ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ സീസൺ ആണ് രോഹിത് ശർമയ്ക്ക്. 14 മത്സരങ്ങളിൽനിന്ന് 4 വിജയം മാത്രമായി പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഇത്തവണ ഫിനിഷ് ചെയ്തത്. ആദ്യത്തെ എട്ടു മത്സരങ്ങളിലും തുടർച്ചയായ തോൽവിയിലൂടെയാണ് ഇത്തവണത്തെ സീസണിൽ മുംബൈ ഇന്ത്യൻസ് തുടങ്ങിയത്.

ഇത് തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. രോഹിത് ശർമയുടെ കാര്യം നോക്കിയാൽ ഒരു അർദ്ധ സെഞ്ച്വറി നേടാൻ പോലും അദ്ദേഹത്തിന് ഇത്തവണ സാധിച്ചിട്ടില്ല. പുറത്താകാതെ നേടിയ 48 റൺസാണ് ഇത്തവണത്തെ ഹിറ്റ്മാൻ്റെ ഏറ്റവും ഉയർന്ന സ്കോർ.

images 45 4

ഇപ്പോഴിതാ തൻ്റെ മോശം ഫോമിനെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം. “ഞാൻ ചെയ്യണമെന്ന് ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ ഈ സീസണിൽ സംഭവിച്ചിട്ടില്ല. പക്ഷേ ഇതിനുമുമ്പും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. കരിയറിൽ ആദ്യമായിട്ടല്ല ഞാൻ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നത്. മാനസികമായ വശത്തെക്കുറിച്ചും ഞാൻ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. എങ്ങനെ ഫോം വീണ്ടെടുക്കാൻ ആകുമെന്നും പെർഫോം ചെയ്യാൻ സാധിക്കുമെന്നും ഞാൻ ചിന്തിക്കേണ്ടതുണ്ട്”-രോഹിത് ശർമ പറഞ്ഞു.

images 46 4

14 മത്സരങ്ങളിൽനിന്ന് 268 റൺസ് മാത്രമാണ് ഇത്തവണ രോഹിത് ശർമ സ്കോർ ചെയ്തത്. ഒരു മത്സരത്തിൽ റൺസ് ഒന്നും എടുക്കാതെ ഡെക്ക് ആവുകയും ചെയ്തു. 28 ബൗണ്ടറികളും 13 സിക്സറുകളും മാത്രമാണ് ഇത്തവണ താരം നേടിയത്.