എങ്ങനെ പവർപ്ലേ കളിക്കണമെന്ന് ഹെയ്ൽസും ബട്ട്ലറും രാഹുലിനെയും രോഹിത്തിനെയും പഠിപ്പിച്ചു.

1004415 20211108214839

ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട് ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യൻമാരായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്താതെയാണ് കീഴടങ്ങിയത്. കഴിഞ്ഞ ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യൻ ടീമിൽ കൊണ്ടുവന്ന മാറ്റമായിരുന്നു പവർപ്ലേയിൽ വെടിക്കെട്ട് നടത്തി വിക്കറ്റ് നഷ്ടമായാലും തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്നത്. കുറച്ചു കളികളിൽ അത് നടത്തുകയും ചെയ്തു.


എന്നാൽ ഇടയ്ക്ക് എപ്പോഴോ പഴയ ശീലത്തിലേക്ക് രോഹിത് ശർമയും കൂട്ടരും എത്തി. ആ ശീലം ഈ ലോകകപ്പിലും തുടർന്നു. വളരെയധികം മോശം പ്രകടനമായിരുന്നു രോഹിത് ശർമയും രാഹുലും തുടങ്ങുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഈ ലോകകപ്പിൽ കാഴ്ചവച്ചത്. പവർ പ്ലേയിൽ ആക്രമിച്ച് കളിക്കുന്നതിന് പകരം പിടിച്ചു നിൽക്കുക എന്നിട്ട് 15 ഓവറിനു ശേഷം ആക്രമിച്ചു കളിക്കുക. നെതർലാൻഡ്സിനെതിരായ അർദ്ധ സെഞ്ച്വറി ആണ് രോഹിത് ശർമയുടെ ഈ ലോകകപ്പിലെ ഏക നേട്ടം. രാഹുൽ ആകട്ടെ ആദ്യം മൂന്നു മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിനെതിരെയും സിംബാബുവേക്കെതിരെയും അർദ്ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതിന് സൂചന നൽകി. എന്നാൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ രാഹുൽ വീണ്ടും പരാജയപ്പെട്ടു. പവർപ്ലെയിൽ തന്നെ വിക്കറ്റ് നൽകി ഡഗ് ഔട്ടിലേക്ക് രാഹുൽ മടങ്ങി.

10rahul rohit


പവർപ്ലെയിൽ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ കളിച്ച രണ്ടാമത്തെ താരമാണ് രാഹുൽ. 76 പന്തുകളിൽ 46 ഡോട്ട് ബോളുകളാണ് രാഹുൽ കളിച്ചത്. അതായത് 60.56 ശതമാനം ഡോട്ട് ബോളുകൾ. ഇക്കാര്യത്തിൽ രോഹിത് ശർമയും മോശമല്ല. നേരിട്ട 58 പന്തുകളിൽ 34 ഡോട്ട് ബോളുകൾ ആക്കി മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ. 58.62 ശതമാനം. പാക്കിസ്ഥാൻ നായകനായ ബാബർ അസമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 45 പന്തുകൾ നേരിട്ടപ്പോൾ 32 പന്തുകൾ ഡോട്ട് ആക്കി 71.11% ആണ് ബാബർ അസമിൻ്റെ കണക്ക്. ലിസ്റ്റിൽ നാലാം സ്ഥാനത്ത് ബാബർ അസമിന്റെ പങ്കാളി മുഹമ്മദ് റിസ്വാൻ ആണ്.

See also  എന്ത് വില കൊടുത്തും കോഹ്ലിയെ ലോകകപ്പിനുള്ള ടീമിൽ വേണമെന്ന് രോഹിത്. ജയ് ഷായ്ക്ക് നൽകിയ മറുപടി.
AP11 10 2022 000163B

42 ഡോട്ട് ബോളുകളാണ് നേരിട്ട 72 പന്തുകളിൽ നിന്നും മുഹമ്മദ് റിസ്വാൻ കളിച്ചിട്ടുള്ളത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ ഇന്ത്യയുടെ തിരിച്ചടി എന്താണെന്ന് വച്ച് കഴിഞ്ഞാൽ പവർപ്ലെയിലെ ഫീൽഡിങ് നിയന്ത്രണമുള്ള സമയത്ത് തകർത്തടിക്കാതെ മികച്ച സ്കോർ ഉയർത്താൻ ശ്രമിക്കാതെയുള്ള ഓപ്പണർമാരുടെ ഈ മെല്ലെ പോക്കാണ്. ആദ്യ ഓവറുകളിൽ തുഴഞ്ഞു നിന്ന് പിന്നീട് വരുന്ന ബാറ്റ്സ്മാൻമാർക്ക് സമ്മർദ്ദം ഉണ്ടാക്കുകയാണ് രോഹിത് ശർമയും രാഹുലും ചെയ്യുന്നത്. ഇന്ത്യയുടെ സ്കോർ ഉയർത്താൻ ഉത്തരവാദിത്വം കോഹ്ലിക്കും സൂര്യകുമാറിനും മാത്രമേയുള്ളൂ എന്ന രീതിയിലാണ് രോഹിത്തും രാഹിലും ലോകകപ്പിൽ കളിച്ചിരുന്നത്.

Scroll to Top