ക്യാപ്റ്റന്‍ അത്ര കൂളല്ലാ. ഷമിയുടെ മണ്ടത്തരം കണ്ട് നിയന്ത്രണം വിട്ട് രോഹിത് ശര്‍മ്മ

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ എത്തി. സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16 ഓവറില്‍ വിജയം നേടി. അര്‍ദ്ധസെഞ്ചുറികളുമായി ജോസ് ബട്ട്ലറും അലക്സ് ഹെയ്ല്‍സുമാണ് പത്ത് വിക്കറ്റിന്‍റെ വിജയവുമായി ഇംഗ്ലണ്ടിനെ ഫൈനലില്‍ എത്തിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താനായി കഴിഞ്ഞിരുന്നില്ലാ. കൂടാതെ ഫീല്‍ഡിലും ഇന്ത്യ അലസതോടെയാണ് നിന്നത്. മത്സരത്തില്‍ 2 റണ്ണില്‍ മാത്രം ഒതുങ്ങേണ്ടിയരുന്ന ബോളില്‍ 4 റണ്‍സാണ് ഇന്ത്യ വഴങ്ങിയത്.

ഹർദിക് പാണ്ഡ്യ എറിഞ്ഞ ഒന്‍പതാം ഓവറിലെ രണ്ടാം പന്തിൽ 2 റൺസ് മാത്രം വഴങ്ങേണ്ടിയിരുന്നിടത്ത്‌ 4 റൺസാണ് ഓടിയെടുക്കാന്‍ ഷമിയുടെ മോശം ഫീല്‍ഡിങ്ങ് അനുവദിച്ചു. ബൗണ്ടറിയില്‍ നിന്നു ബോള്‍ പിടിച്ച ഷമി,
വിക്കറ്റ് കീപ്പർക്ക് പന്തെറിയുന്നതിന് പകരം തന്റെ അടുത്ത് എത്തിയ ഭുവനേശ്വർ കുമാറിനെ ഏൽപ്പിക്കാനാണ് ഷമി ശ്രമിച്ചത്.

എന്നാൽ ഏറ് പിഴച്ചതോടെ ഭുവനേശ്വർ കുമാറിനെ കടന്ന് പന്ത് പോയി. ഇതോടെ 2 റൺസ് കൂടുതൽ ഓടി എടുക്കാൻ ഇംഗ്ലണ്ട് ഓപ്പണർമാർക്ക് അവസരം ലഭിച്ചു. ഷമിയുടെ പിഴവ് കണ്ട രോഹിത് ശര്‍മ്മ ദേഷ്യപ്പെട്ടു. പന്തെറിഞ്ഞ ഹർദിക് പാണ്ഡ്യയും അതൃപ്തി പ്രകടിപ്പിച്ചു.