സ്മിത്തിന് പിന്നാലെ റോബിൻ ഉത്തപ്പക്കും ഗുഡ് ബൈ പറഞ്ഞ് രാജസ്ഥാൻ റോയൽസ്

2020 ഐപിൽ സീസണിൽ നായകനായിരുന്ന സ്റ്റീവ് സ്മിത്തിന് പിന്നാലെ  ഓപ്പണർ റോബിന്‍ ഉത്തപ്പയെയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം  കളിക്കാരുടെ കൈമാറ്റ ജാലകത്തിലൂടെ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ് രാജസ്ഥാന്‍ ടീം  കൈമാറിയത്.

നേരത്തെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മൂന്ന് കോടി രൂപ  നല്‍കിയാണ് രാജസ്ഥാന്‍  ടീം ഉത്തപ്പയെ ടീമിലെത്തിച്ചത്.പക്ഷേ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചിരുന്നില്ല .മെഗാലേലത്തിന് മുന്നോടിയായായി  താരങ്ങളെ പരസ്പരം കൈമാറുവാൻ ബിസിസിഐ പ്രത്യേക  സംവിധാനം ഒരുക്കിയിട്ടുണ്ട് . നേരത്തെ സ്മിത്തിന് പകരം മലയാളി താരം
സഞ്ജു സാംസണെ നായകനായി തെര‍ഞ്ഞെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍  കഴിഞ്ഞ സീസണിൽ കൂടുതല്‍ മത്സരങ്ങളിലും മധ്യനിരയില്‍ കളിച്ച ഉത്തപ്പക്ക് 12 മത്സരങ്ങളില്‍ 16.33 ശരാശരിയില്‍ 196 റണ്‍സെ നേടാന്‍ കഴിഞ്ഞിരുന്നുള്ളു. താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന തീയതിക്ക് മുമ്പ് നായകന്‍ സ്റ്റീവ് സ്മിത്തിനെ റോയല്‍സ് കൈവിട്ടത് ഏറെ ചർച്ചയായത് പിന്നാലെയാണ് ഉത്തപ്പയുടെ കാര്യത്തിലും ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത് .

അതേസമയം ടീം മാറ്റത്തെ കുറിച്ച് പ്രതികരണവുമായി  ഉത്തപ്പ രംഗത്തെത്തി കഴിഞ്ഞു .രാജസ്ഥാന്‍ റോയല്‍സില്‍ ചെലവഴിച്ച സമയം ശരിക്കും ആസ്വദിച്ചുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ കാത്തിരിക്കുകയാണെന്നും ഉത്തപ്പ പറഞ്ഞു. ഓപ്പണിങ്ങിൽ ചെന്നൈയുടെ കരുത്തായി വാട്സൺ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ നിന്നടക്കം വിരമിക്കുവാൻ തീരുമാനിച്ചു .അതിനാൽ തന്നെ ഒരു  മുതിർന്ന താരത്തെ ഓപ്പണിങ്ങിൽ കൊണ്ട് വരുന്നത് ഗുണകരമാകും എന്നാണ്  ചെന്നൈ ടീം മാനേജ്‌മന്റ് കരുതുന്നത് .

Read More  വീണ്ടും റൺസ് വഴങ്ങുന്നതിൽ പിശുക്കനായി റാഷിദ് ഖാൻ : നേടിയത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here