സ്റ്റീവ് സ്മിത്തിന് നായക മികവില്ല : അന്നും ടീമിനെ ഫൈനലിലെത്തിച്ചത് ധോണി – ഞെട്ടിക്കുന്ന വെളിപ്പെടുത്തുമായി മുൻ പുണെ ടീം താരം

images 2021 04 01T144559.127

2017ലെ ഐപിഎല്‍ സീസണില്‍ മിന്നും പ്രകടനത്താൽ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച ടീമാണ് റൈസിങ് പൂണെ സൂപ്പര്‍ജയന്റ്.  ഓസീസ് താരം സ്റ്റീവ് സ്മിത്ത് നായകനായി എത്തിയ ടീം
എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഐപിഎല്ലില്‍  2017 സീസണിൽ റണ്ണറപ്പായ ടീമാണ് .നേരത്തെ  2016 ,2017 സീസണിൽ കോഴ ആരോപണങ്ങളെ തുടർന്ന് വിലക്ക് നേരിട്ട ചെന്നൈ സൂപ്പർ കിങ്‌സ് , രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് പകരമാണ് പുണെ ടീമും ഗുജറാത്ത് ടീമും ഐപിഎല്ലിൽ എത്തിയത്  .

നിലവിലെ സിഎസ്‌കെ  ടീം നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി പൂണെയുടെ വിക്കറ്റ്  കീപ്പർ ആയപ്പോൾ ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയാണ് സ്റ്റീവ് സ്മിത്തിനെ ടീം മാനേജ്‌മന്റ് ക്യാപ്റ്റൻ ആക്കിയത് .

എന്നാൽ സ്മിത്തിന്റെ നേതൃമികവ് കൊണ്ടല്ല അന്ന്  പൂണെ ഫൈനലിൽ വരെ  മുന്നേറിയതെന്ന് പറയുകയാണ്
മുന്‍ താരം രജത് ഭാട്ടിയ.  താരം സ്റ്റീവ് സ്മിത്തിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “മികച്ച 10 ക്യാപ്റ്റന്‍മാരെയെടുത്താല്‍ ഞാൻ  അക്കൂട്ടത്തില്‍ ഒരിക്കലും  സ്മിത്തിനെ ഉള്‍പ്പെടുത്തില്ല. ഇതിഹാസ നായകൻ ധോണിയേയും സ്റ്റീവ്  സ്മിത്തിനെയും നിങ്ങൾക്ക് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല.ഐപിഎല്ലിലെ  10 ഫ്രാഞ്ചൈസികളെയെടുത്താല്‍ ഇതിൽ  ഇവയിലൊന്നും നിങ്ങൾക്ക്  ക്യാപ്റ്റനായി സ്മിത്തിനെ പരിഗണിക്കാന്‍ ഒരിക്കലും  കഴിയില്ല. ക്യാപ്റ്റന്‍സിയെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള  ഐഡിയയുമില്ല. നിര്‍ണായക ഘട്ടത്തില്‍ ഏതു ബൗളറെ പന്തേല്‍പ്പിക്കണമെന്നോ, ഡെത്ത് ഓവറുകളില്‍ ആരെ വിശ്വസിക്കണമെന്നോ സ്മിത്തിന് അറിയില്ല .അദ്ധേഹത്തെ വിശ്വസിച്ച്‌ ക്യാപ്റ്റൻസി നൽകുവാൻ സാധിക്കില്ല “
ഭാട്ടിയ  തന്റെ വിമർശനം  ഉന്നയിച്ചു .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് ബാറ്റിലും ശോഭിക്കുവാൻ കഴിഞ്ഞില്ല  .രാജസ്ഥാൻ പ്ലേഓഫ്‌ പോലും കാണാതെ പുറത്തായിരുന്നു .
ഇത്തവണ താരലേലത്തിന് മുന്നോടിയായി രാജസ്ഥാൻ ടീമിൽ നിന്ന്  സ്മിത്തിനെ ഒഴിവാക്കിയിരുന്നു .ഐപിൽ
ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് താരത്തെ 2.25 കോടി രൂപക്ക് സ്‌ക്വാഡിൽ എത്തിച്ചു .

Scroll to Top