സ്പിന്നിനെതിരെ ഹെലികോപ്ടര്‍ ഷോട്ട്. തലയില്‍ കൈ വച്ച് ക്രിക്കറ്റ് ലോകം

Rishabh Pant Helicopter Shot

സമകാലീന ക്രിക്കറ്റിലെ പവര്‍ ഹിറ്റിങ്ങ് ബാറ്റസ്മാന്‍മാരില്‍ ഒരാളാണ് റിഷഭ് പന്ത്. തന്‍റേതായ ദിവസങ്ങളില്‍ എതിരാളികളെ നിഷ്പ്രഭം തകര്‍ക്കാനുള്ള കരുത്ത് ഈ വിക്കറ്റ് കീപ്പര്‍ താരത്തിനുണ്ട്. ടി20 ടീമില്‍ സ്ഥിരം വിക്കറ്റ് കീപ്പറായ പന്ത്, മധ്യനിരയിലെ നിരന്തരമായ ഫോമോടെ ഏകദിന ടീമിലും സ്ഥിരം സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് റിഷഭ് പന്ത്.

ശ്രേയസ്സ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ഏകദിന ടീമില്‍ റിഷഭ് പന്തിനു അവസരം ലഭിച്ചത്. ലഭിച്ച അവസരം റിഷഭ് പന്ത് മുതലാക്കി. രണ്ടാം ഏകദിന മത്സരത്തില്‍ വെറും 40 ബോളില്‍ നിന്നുമാണ് റിഷഭ് പന്ത് 77 റണ്‍സ് നേടിയത്. 3 ഫോറും ഏഴു സിക്സും പായിച്ചു.

പരമ്പരയിലെ അവസാന മത്സരത്തിലും റിഷഭ് പന്ത് അര്‍ദ്ധസെഞ്ചുറി നേടി. 64 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 44 റണ്‍സാണ് പന്ത് നേടിയത്. മത്സരത്തില്‍ റിഷഭ് പന്തിന്‍റെ മനോഹരമായ ഷോട്ടിനു പൂനൈ സാക്ഷ്യം വഹിച്ചു. ആദില്‍ റഷീദിന്‍റെ ലെഗ് ബ്രേക്ക് പന്തില്‍ ഹെലികോപ്ടര്‍ ഷോട്ടിലൂടെയാണ് റിഷഭ് പന്ത് ബൗണ്ടറി കണ്ടെത്തിയത്.

വീഡിയോ കാണാം

Read More  മുംബൈ ഇന്ത്യൻസ് താരങ്ങൾ മാത്രം ക്രിക്കറ്റിൽ എങ്ങനെ വളരുന്നു : ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹർഷ ഭോഗ്ലെ

LEAVE A REPLY

Please enter your comment!
Please enter your name here