സെഞ്ച്വറി നേടുവാനാവാതെ റിഷാബ് പന്ത് : സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

315091.4

ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍  ഇന്ത്യൻ പ്രതീക്ഷയായ   റിഷാബ്  പന്തിന് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ നാല് വിക്കറ്റിന്  270  റണ്‍സെന്ന നിലയില്‍ നില്‍ക്കേ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം(75*) ഹനുമ വിഹാരിയാണ്(3*) ക്രീസില്‍. അവസാന ദിനം രണ്ടാം   സെക്ഷനിൽ കളി  പുരോഗമിക്കേ ഇന്ത്യക്ക് മത്സരം  ജയിക്കുവാൻ  ഇനിയും  136  റണ്‍സ് കൂടി വേണം. 

രണ്ടിന് 98 എന്ന നിലയിലാണ് ഇന്ത്യ സിഡ്നി ടെസ്റ്റിന്റെ  അവസാനദിനം  ബാറ്റിംഗ്  പുനരാരംഭിച്ചത് .നാലാം ദിനം ബാറ്റിംഗ് തുടർന്ന  നായകൻ രഹാനയെ തുടക്കത്തിലേ നഷ്ടമായത്  ഇന്ത്യക്ക്   തിരിച്ചടിയായി . സ്‌കോര്‍ബോര്‍ഡ് നൂറ് കടന്ന ഉടനെ ഇന്ത്യക്ക് ക്യാപ്റ്റന്‍ രഹാനെയെ നഷ്ടമായി. രഹാനയെ പുറത്താക്കി  അവസാന ദിവസത്തെ രണ്ടാം ഓവറില്‍  തന്നെ ഓസീസ് ഇന്ത്യയെ ഞെട്ടിച്ചു. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. നഥാന്‍ ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട്ട ലെഗില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കുകയായിരുന്നു. 

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ കമ്മിൻസ് പന്തിൽ  പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്സിൽ   വിക്കറ്റ് കീപ്പ് ചെയ്യാതിരുന്ന ഋഷഭ് പന്താണ് പിന്നീട് ക്രീസിലെത്തിയത്.  അഞ്ചാം നമ്പറിൽ ഹനുമ വിഹാരിയാണ്  ബാറ്റിങിനിറങ്ങുന്നത് . എന്നാല്‍ ഇന്ത്യ മാനേജ്‌മന്റ്   പന്തിനെ നേരത്തെ ഇറക്കുകയായിരുന്നു. പന്തിന്റെ ആക്രമണോത്സുകത ബാറ്റിംഗ്  ഫലം കാണുകയും ചെയ്തു. സാവധാനം തുടങ്ങിയ റിഷഭ് പന്ത് പിന്നാലെ കത്തിക്കയറുകയായിരുന്നു. 12 ഫോറും മൂന്ന് സിക്‌സും താരത്തിന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലെത്തി.  നാലാം വിക്കറ്റിൽ പന്ത്-പൂജാര സഖ്യം 148 റണ്‍സ് ചേര്‍ത്തു. 

അഞ്ചാം ദിനം  തുടക്കത്തിലേ നായകൻ   രഹാനെ നഷ്ടമായെങ്കിലും പ്രതിരോധത്തിലൂന്നിയ പൂജാര ഒരറ്റത്ത് പതിവ് പോലെ  നിലയുറപ്പിച്ചു. ആദ്യ ഇന്നിങ്‌സില്‍ അമിത പ്രതിരോധത്തില്‍ പഴിക്കേട്ട പൂജാര ഇത്തവണ അല്‍പം കൂടി  സ്കോറിങ്ങിന് വേഗത കൂട്ടി. ഇനിയൊരു വിക്കറ്റ് കൂടി വീണാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നിരിക്കെ പൂജാരയുടെ ബാറ്റിങ്ങിലാണ്  ഇന്ത്യൻ ടീമിന്റെ മുഴുവൻ പ്രതീക്ഷയും .

Scroll to Top