ഓസ്‌ട്രേലിയയെ ഞെട്ടിച്ച റിഷാബ് പന്തിന്റെ അവിസ്മരണീയ പോരാട്ടത്തിന് ഐസിസി പുരസ്ക്കാരം :പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‍മാന്‍ റിഷഭ് പന്തിന്.

IMG 20210209 081143

അന്താരാഷ്ട്ര ക്രിക്കറ്റ്  കൗൺസിൽ (ഐസിസി) പുതിയതായി ഏർപെടുത്തുത്തിയ അവാർഡ് തിളക്കത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  റിഷാബ് പന്ത് .ഓരോ മാസത്തെയും മികച്ച  പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഐസിസി  തിരഞ്ഞെടുക്കുന്ന പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരമാണ് ഇപ്പോൾ   ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ  തേടിയെത്തിയിരിക്കുന്നത് . 

നേരത്തെ  ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച ബാറ്റിംഗ്  പ്രകടനമാണ് പന്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.  ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ 97 റണ്‍സും അവസാന ടെസ്റ്റ് നടന്ന  ബ്രിസ്ബേയ്നില്‍ 89 റണ്‍സും നേടിയ പന്ത് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഗാബ്ബയിലെ  അവസാന ടെസ്റ്റിൽ അഞ്ചാം ദിനം  താരം പുറത്തെടുത്ത അവിശ്വസനീയ ബാറ്റിംഗ് പ്രകടനം ഇന്ത്യക്ക് ചരിത്ര വിജയമാണ് സമ്മാനിച്ചത്‌ .

ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മായിലിനാണ് വനിതാ വിഭാഗത്തില്‍ പുരസ്കാരം. പാകിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളിലെ പ്രകടനമാണ് നേട്ടത്തിലെത്തിച്ചത്. വനിത വിഭാഗത്തിലും ആദ്യമായാണ് ഐസിസി ഇത്തരത്തിൽ ഒരു പുരസ്ക്കാരം ഏർപ്പെടുത്തുന്നത് .



See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
Scroll to Top