സ്ട്രൈക്ക് റേറ്റിലും റെക്കോർഡിട്ട് റിഷാബ് പന്ത് : ഒപ്പം പട്ടികയിൽ വിരേന്ദർ സെവാഗ്‌ മാത്രം

Rishabh Pant Helicopter Shot

ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയിൽ ആദ്യ  മത്സരത്തിൽ അവസരം ലഭിച്ചില്ല എങ്കിലും പിന്നീട് നടന്ന 2 മത്സരത്തിലും കിട്ടിയ അവസരം   മികച്ച ബാറ്റിങ്ങാൽ ഉപയോഗപ്പെടുത്തിയ  ഇന്ത്യൻ  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഏറെ പ്രശംസ നേടിയിരുന്നു .പരമ്പരയിലെ 2 മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർദ്ധ സെഞ്ച്വറി നേടിയ താരം കരിയറിലെ മറ്റൊരു അപൂർവ്വ നേട്ടമാണ് ഇംഗ്ലണ്ടിനെതിരെ  പരമ്പരയിൽ സ്വന്തം  പേരിലാക്കിയത് .

ഒരു ഏകദിന പരമ്പരയില്‍ 150 റണ്‍സും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് മാത്രമാണ് ഈ റെക്കോഡ് മുൻപ്‌  സ്വന്തമാക്കിയ ഇന്ത്യൻ താരം .പരമ്പരയിൽ  77,78 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോർ .2 തവണയും സെഞ്ച്വറി നേടുവാനാവാതെ മടങ്ങിയ റിഷാബ് പന്ത് പക്ഷേ മധ്യനിരയിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്താണ് താനെന്ന് തെളിയിച്ചു .

എന്നാൽ ടെസ്റ്റ് ,ടി:20 ,ഏകദിന പരമ്പരകളിൽ കളിച്ച റിഷാബ് പന്ത്
ഇംഗ്ലണ്ട് എതിരായ പര്യടനത്തിൽ മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് റിഷഭ് പന്ത്. 527 റണ്‍സാണ് അദ്ദേഹം നേടിയത്.  ഗ്രൗണ്ടിന്റെ ഏതൊരു  ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് സ്കോറിങ് അതിവേഗം ഉയർത്തുവാൻ കഴിയുന്ന റിഷാബ് പന്ത് ലിമിറ്റഡ് ഓവർ പരമ്പരകളിലേക്ക്  അതിഗംഭീര തിരിച്ചുവരവാണ് ഈ പരമ്പരയിൽ കാഴ്ചവെച്ചത് .നേരത്തെ ഓസീസ് എതിരായ ഏകദിന ,ടി:20 പരമ്പരയിൽ നിന്ന് താരത്തെ ടീം ഒഴിവാക്കിയിരുന്നു .
ശേഷം നടന്ന ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനം താരത്തെ ഇന്ത്യൻ ബാറ്റിങ്ങിലെ വജ്രായുധമാക്കുകയാണ് .ഈ വര്‍ഷം ബാറ്റിംഗ് പ്രകടനങ്ങൾ പരിശോധിച്ചാൽ   ബാറ്റിംഗ് ശരാശരി, സ്‌ട്രൈക്കറേറ്റ്, സിക്‌സര്‍, ബൗണ്ടറി, കൂടുതല്‍ 90ന് മുകളില്‍ റണ്‍സ്, കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് തുടങ്ങിയ റെക്കോഡുകളെല്ലാം റിഷാബ് പന്തിന്റെ പേരിലാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരമിപ്പോൾ .

See also  ബുംറയൊഴികെ ബാക്കി ബൗളര്‍മാര്‍ എല്ലാം ഗ്യാലറിയില്‍. പവര്‍പ്ലേയില്‍ റെക്കോഡ് ഇട്ട് ഹൈദരബാദ്.
Scroll to Top