വീണ്ടും റെക്കോർഡ് :എല്ലാ മത്സരത്തിലും റെക്കോർഡും വെടിക്കെട്ട് ബാറ്റിങ്ങും സ്ഥിരമാക്കി റിഷാബ് പന്ത്

IMG 20210813 174056

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് രണ്ടാം ദിനത്തിലേക്ക്‌ നീങ്ങുമ്പോൾ ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷയിലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. രണ്ടാം ദിനം പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ഇന്ത്യൻ ടീമിന് പക്ഷേ ലഭിച്ചത് ലോർഡ്‌സിൽ ചരിത്രം സൃഷ്ടിച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ രാഹുൽ വിക്കറ്റ് രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ നഷ്ടമായപ്പോൾ ആറാം നമ്പറിൽ എത്തിയ റിഷാബ് പന്താണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും വെടിക്കെട്ട്‌ ബാറ്റിങ്ങിനാൽ അത്ഭുതം സൃഷ്ട്ടിക്കുന്നത്. രാഹുൽ 129 റൺസിലാണ് പുറത്തായത്.

എന്നാൽ നേരിട്ട രണ്ടാം പന്തിൽ തന്നെ ക്രീസിൽ നിന്നും ഇറങ്ങി വന്നൊരു ഷോട്ട് പായിച്ച് ഫോർ നേടിയ റിഷാബ് പന്ത് അൻഡേഴ്സനെ അടക്കം ഫോറിന് പായിച്ചാണ് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക സമ്മാനിച്ചത്. താരം മികച്ച ഷോട്ടുകൾ കളിച്ചാണ് സ്കോർ അതിവേഗം നേടിയത് എങ്കിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡ് അദ്ദേഹത്തെ വീഴ്ത്തിയത് എല്ലാ ക്രിക്കറ്റ്‌ ആരാധകരിലും നിരാശയാണ് സമ്മാനിച്ചത്.58 പന്തിൽ നിന്നും 5 ഫോർ അടക്കം 37 റൺസ് അടിച്ചെടുത്താണ് റിഷാബ് പന്ത് പുറത്തായറത്. മാർക്ക് വുഡ് എറിഞ്ഞ പന്തിൽ ബട്ട്ലർക്ക് ക്യാച്ച് നൽകിയാണ് റിഷാബ് പന്തിന് വിക്കറ്റ് നഷ്ടമായത്

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

അതേസമയം മത്സരത്തിൽ മറ്റൊരു അപൂർവ്വ നേട്ടവും കരസ്ഥമാക്കുവാൻ റിഷാബ് പന്തിന് കഴിഞ്ഞു. താരം വിദേശ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഇന്ത്യക്കായി 1000 റൺസ് എന്നൊരു നേട്ടവും സ്വന്തം പേരിൽ കുറിച്ചിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷാബ് പന്ത്

Scroll to Top