വീണ്ടും ഒറ്റകൈ പ്രയോഗം. പിറന്നത് 101 മീറ്റര്‍ സിക്സ്. റിഷഭ് പന്ത് സ്പെഷ്യല്‍

rishab

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ. 98 ന് 5 എന്ന നിലയില്‍ നിന്നും റിഷഭ് പന്ത് – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനെയും ചേത്വേശര്‍ പൂജാരെയേയും പുറത്താക്കി ജയിംസ് ആന്‍ഡേഴ്സണ്‍ മികച്ച തുടക്കം നല്‍കി. ലഞ്ചിനു ശേഷം മാത്യൂ പോട്ട്സിന്‍റെ ഊഴമായിരുന്നു. ഹനുമ വിഹാരിയേയും വീരാട് കോഹ്ലിയേയും പുറത്താക്കി ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടു. ജയിംസ് ആന്‍ഡേഴ്സണ്‍ ശ്രേയസ്സ് അയ്യരെക്കൂടെ പുറത്താക്കിയതോടെ ദുരിതമായി മാറി.

എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന റിഷഭ് പന്തും – രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. രവീന്ദ്ര ജഡേജ ബൗളര്‍മാരെ ബഹുമാനിച്ചപ്പോള്‍ റിഷഭ് പന്ത് തന്‍റെ സ്വാഭാവിക ശൈലിയിലാണ് കളിച്ചത്. റിസ്കി ഷോട്ടുകള്‍ കളിച്ച താരം അനായാസം ബൗണ്ടറികളും സിക്സും കടത്തികൊണ്ടിരുന്നു.

pant one handed six against leach

ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ചായിരുന്നു റിഷഭ് പന്തിന്‍റെ വേട്ടമൃഗം. ന്യൂസിലന്‍റിനെതിരെ 10 വിക്കറ്റ് എടുത്ത് ആത്മവിശ്വാസത്തോടെ എത്തിയ ഇംഗ്ലണ്ട് സ്പിന്നറുടെ ധൈര്യം ചോര്‍ന്നു. ജാക്ക് ലീച്ചിനെ ബൗണ്ടറികള്‍ കടത്തി സെഞ്ചുറിയിലെത്തിയ താരം, അതിനു ശേഷം തന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടായ ഒറ്റക്കെ സിക്സ് പുറത്തെടുത്തു.

Read Also -  ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.
rishab saviour

61ാം ഓവറില്‍ പിറന്ന സിക്സ് 101 മീറ്ററാണ് പറന്നത്. ഇംഗ്ലണ്ട് മണ്ണില്‍ റിഷഭ് പന്ത് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. മത്സരത്തില്‍ 111 പന്തില്‍ 20 ഫോറും 4 സിക്സും സഹിതം 146 റണ്‍സാണ് റിഷഭ് പന്ത് നേടിയത്.

Scroll to Top