ഐസ് പാക്ക് കാലില്‍ കെട്ടി റിഷഭ് പന്ത്. പരിക്കാണോ എന്ന് ചോദിച്ച് ആരാധകര്‍

ലോകകപ്പിനു മുന്നോടിയായുള്ള ഓസ്ട്രേലിയക്കെതിരെയുള്ള പരിശീലന മത്സരത്തില്‍ റിഷഭ് പന്ത് ഭാഗമായിരുന്നില്ലാ. മത്സരത്തിനിടെ റിഷഭ് പന്ത് ഗ്യാലറിയില്‍ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വന്നിരുന്നു. റിഷഭ് പന്തിന്‍റെ വലതു കാലില്‍ ഐസ് പാക്ക് വച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്.

റിഷഭ് പന്ത് പരിക്കിന്‍റെ പിടിയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിഷഭ് പന്തിനെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ ബിസിസിഐ പ്രതികരിച്ചിട്ടില്ലാ. ഒക്ടോബര്‍ 19 നാണ് ഇന്ത്യയുടെ രണ്ടാമത്തെ പരിശീലന മത്സരം. ന്യൂസിലന്‍റാണ് എതിരാളികള്‍.

FfQspJ7aYAAGr t

ഈ മത്സരത്തില്‍ റിഷഭ് പന്ത് ഇറങ്ങുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ടീമിലെ ഏക ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത്. ടീമിന്‍റെ എക്സ് ഫാക്ടറാണ് റിഷഭ് പന്ത് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

ഈ വര്‍ഷം ബാറ്റ് ചെയ്ത 17 ഇന്നിംഗ്സില്‍ നിന്നായി 136.84 സ്ട്രൈക്കില്‍ 338 റണ്‍സാണ് റിഷഭ് സ്കോര്‍ ചെയ്തിരിക്കുന്നത്.