വീണ്ടും റിഷഭ് പന്ത് ഫ്ലോപ്. മാറ്റമില്ലാതെ ഇന്ത്യന്‍ പവര്‍പ്ലേ

rishab vs new zealand

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായി ഇന്ത്യ ബാറ്റിംഗിനയക്കപ്പെടുകയായിരുന്നു. ടി20 ലോകകപ്പ് പരാജയത്തിനു ശേഷം നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്. ഹര്‍ദ്ദിക്ക് പാണ്ട്യ ക്യാപ്റ്റനായി എത്തുന്ന പരമ്പരയില്‍ ഓപ്പണര്‍മാരായി ഇഷാന്‍ കിഷനും – റിഷഭ് പന്തുമാണ് എത്തിയത്.

ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് പവര്‍പ്ലേയിലെ ഇന്ത്യയുടെ മെല്ലപോക്ക് ആയിരുന്നു. പുതിയ ഓപ്പണര്‍മാര്‍ എത്തിയട്ടും മാറ്റങ്ങളുണ്ടായില്ലാ. ന്യൂസിലന്‍റ് ന്യൂബോളുകള്‍ക്ക് മുന്നില്‍ ഇഷാന്‍ കിഷനും – റിഷഭ് പന്തും പതറി.

ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 31 പന്തില്‍ 36 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 13 പന്തില്‍ 1 ഫോറടക്കം 6 റണ്‍സ് നേടിയ റിഷഭ് പന്താണ് പുറത്തായി. ലോക്കി ഫെര്‍ഗൂസന്‍റെ പന്തില്‍ ടോപ്പ് എഡ്ജായി ടിം സൗത്തിയാണ് ക്യാച്ച് നേടിയത്. പവര്‍പ്ലേയില്‍ 42 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്ത്‌ത്.

മത്സരത്തില്‍ സഞ്ചു സാംസണ്‍ പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടുമെന്ന് പ്രതീക്ഷപ്പെട്ടെങ്കിലും മലയാളി താരത്തെ തഴഞ്ഞു. ഈ വര്‍ഷം ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കിയ താരമാണ് സഞ്ജു. ഫിനിഷറായി തിളങ്ങിയ താരത്തെ ടോപ് ഓഡറില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്ലേയിങ് 11 ല്‍ ഇടം നേടാനായില്ലാ.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top